Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Programs

America

യുഎസിൽ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പൗ​ര​ത്വ​മോ അം​ഗീ​കൃ​ത ഇ​മി​ഗ്രേ​ഷ​ൻ പ​ദ​വി​യോ തെ​ളി​യി​ക്ക​ണം; ഡി​സം​ബ​ർ 14 മു​ത​ൽ നി​യ​മം പ്രാബല്യത്തിൽ

വാ​ഷിം​ഗ്ട​ൺ ഡിസി: യുഎസിൽ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പൗ​ര​ത്വ​മോ അം​ഗീ​കൃ​ത ഇ​മി​ഗ്രേ​ഷ​ൻ പ​ദ​വി​യോ പ​രി​ശോ​ധി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി ട്രം​പ് ഭ​ര​ണ​കൂ​ടം പു​തി​യ നി​യ​മം പു​റ​ത്തി​റ​ക്കി. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​നും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കും.

അ​മേ​രി​ക്ക​ൻ ഭ​വ​ന-​ന​ഗ​ര​വി​ക​സ​ന വ​കു​പ്പാ​യ HUD  ന​വം​ബ​ർ 12-ന് ​ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ നി​യ​മം ഡി​സം​ബ​ർ 14 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ബ്ലി​ക് ഹൗ​സിം​ഗ്, സെ​ക്ഷ​ൻ 8 വാ​ട​ക​സ​ഹാ​യം, ഹൗ​സിം​ഗ് ചോ​യ്സ് വൗ​ച്ച​ർ, ചി​ല സെ​ക്ഷ​ൻ 236 ഭ​വ​ന​പ​ദ്ധ​തി​ക​ൾ എ​ന്നി​വ  പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പു​തി​യ നി​യ​മ​പ്ര​കാ​രം യുഎസ് പൗ​ര​ന്മാ​ർ മാ​ത്ര​മ​ല്ല, നി​യ​മ​പ്ര​കാ​രം
ഭ​വ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള ചി​ല വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കും തു​ട​ർ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാം. എ​ന്നാ​ൽ ഓ​രോ കു​ടും​ബാം​ഗ​ത്തി​ന്‍റെ​യും യോ​ഗ്യ​ത രേ​ഖ​ക​ൾ മു​ഖേ​ന സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

യുഎസ് പൗ​ര​ത്വ​മോ യോ​ഗ്യ​മാ​യ ഇ​മി​ഗ്രേ​ഷ​ൻ പ​ദ​വി​യോ ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും
ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന മി​ക്സ​ഡ് സ്റ്റാ​റ്റ​സ് കു​ടും​ബ​ങ്ങ​ളെ​യാ​ണ് നി​യ​മം
പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ൽ ഇ​തു​വ​രെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത അം​ഗ​ങ്ങ​ൾ ഡി​സം​ബ​ർ 14 മു​ത​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടു​ത്ത വാ​ർ​ഷി​ക പ​രി​ശോ​ധ​ന​യി​ലോ ഇ​ട​ക്കാ​ല പു​നഃ​പ​രി​ശോ​ധ​ന​യി​ലോ രേ​ഖ​ക​ൾ ന​ൽ​കാം.

മു​ൻ​പ് കു​ടും​ബ​ത്തി​ലെ ചി​ല അം​ഗ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ഇ​മി​ഗ്രേ​ഷ​ൻ യോ​ഗ്യ​ത
അ​വ​കാ​ശ​പ്പെ​ടാ​തെ വീ​ട്ടി​ൽ തു​ട​രാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ നി​യ​മം ഈ ​വ്യ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ന്നു. മി​ക്സ​ഡ് സ്റ്റാ​റ്റ​സ് കു​ടും​ബ​ങ്ങ​ൾ​ക്ക്
ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന വാ​ട​ക​സ​ഹാ​യ​വും യോ​ഗ്യ​താ പ​രി​ശോ​ധ​ന
പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യു​ള്ള താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം, രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽനി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 60 ദി​വ​സം​വ​രെ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കാം. കൃ​ത്യ​സ​മ​യ​ത്ത് രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടും സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​ത്രം സ​ഹാ​യം നി​ഷേ​ധി​ക്കാ​നോ അ​വ​സാ​നി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും HUD  എച്ച് യുഡി വ്യ​ക്ത​മാ​ക്കു​ന്നു.

കൂ​ടാ​തെ മ​ര​ണ​പ്പെ​ട്ട ഏ​ക​ദേ​ശം 25,000 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഭ​വ​ന​രേ​ഖ​ക​ളി​ൽ
തു​ട​രു​ന്ന​താ​യും ഏ​ക​ദേ​ശം 6,000 പേ​ർ​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും
HUD റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 

എ​ന്നാ​ൽ പു​തി​യ നി​യ​മം വ്യ​ത്യ​സ്ത ഇ​മി​ഗ്രേ​ഷ​ൻ പ​ദ​വി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രാ​യ കു​ട്ടി​ക​ളും
നി​യ​മ​പ​ര​മാ​യ താ​മ​സ​യോ​ഗ്യ​ത​യി​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ളും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ആ​ശ​ങ്ക.

 

Latest News

Corehub Up