Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Progressing

ദീപിക വിജയോത്സവം: ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

കോ​ട്ട​യം: ദീ​പി​ക 140-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ട്ട് എ ​പ്ല​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ നാ​ല് എ ​പ്ല​സ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് എ​ന്നി​ങ്ങ​നെ വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്കു പ​ത​ക്ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ട്രോ​ഫി ന​ൽ​കി അ​നു​മോ​ദി​ക്കും.

വി​ജ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ക​രി​യ​ർ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നൂ​ത​ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, പു​തി​യ വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ എ​ന്നി​വ​യെ​പ്പ​റ്റി വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ടു സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

ദീ​പി​ക വി​ജ​യോ​ത്സ​വം 2026 ആ​ദ​ര​വി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. വാ​ർ​ത്ത​യോ​ടൊ​പ്പ​മു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ വാ​ട്സ്‌​ആ​പ്പ് വ​ഴി സ്ഥ​ല​വും സ​മ​യ​വും അ​റി​യി​ക്കും.

Latest News

Corehub Up