പത്തനാപുരം: ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് കൊല്ലം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ജില്ലാ മെഡിക്കല്‍ ഓഫീസ് കൊല്ലം, നാഷണല്‍ സര്‍വീസ് സ്കീം, ടാക് കൊല്ലം എന്നിവ സംയുക്തമായി നടത്തുന്ന സേവ് ലൈവ്സ് ഒരു വിദ്യാര്‍ഥി ഒരു ജീവന് പദ്ധതിയുടെ നാലാമത് സിപിആര്‍ പരിശീലനം തലവൂര്‍ ദേവിവിലാസം ഹൈസ്കൂളില്‍ നടന്നു.
ദേവസ്വം പ്രസിഡന്റ് സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എം ബിജു, കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.