Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Projectlily

ചാ​റ്റ് ജി​പി​ടി​യോ​ട് പേ​ർ​സ​ണ​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ടോ? നി​ങ്ങ​ളു​ടെ ര​ഹ​സ്യ​ങ്ങ​ൾ മ​നു​ഷ്യ​ർ വാ​യി​ക്കു​ന്നു​ണ്ട്! എങ്ങനെ തടയാം ?

 ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ​നി​യാ​യ ഓ​പ്പ​ൺ എ​ഐ, ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ചാ​റ്റ് ജി​പി​ടി​യു​മാ​യി ന​ട​ത്തു​ന്ന യ​ഥാ​ർ​ഥ സം​ഭാ​ഷ​ണ​ങ്ങ​ൾ മ​നു​ഷ്യ​രെ​ക്കൊ​ണ്ട് വാ​യി​പ്പി​ച്ച് വി​ല​യി​രു​ത്തു​ന്നു​വെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ട്.

'404 മീ​ഡി​യ' ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ചോ​ർ​ന്ന ആ​ന്ത​രി​ക രേ​ഖ​ക​ളാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

'പ്രൊ​ജ​ക്ട് ലി​ലി' (Project Lily) എ​ന്ന ര​ഹ​സ്യ കോ​ഡ് നാ​മ​ത്തി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് ക​രാ​ർ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ ക​മ്പ​നി പ​രി​ശോ​ധി​ക്കു​ന്ന​ത്.

എ​ഐ മോ​ഡ​ലു​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും, മ​നു​ഷ്യ​രെ​പ്പോ​ലെ അ​ഭി​ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഓ​പ്പ​ൺ​എ​ഐ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്.

ഒ​രു പ്ര​ത്യേ​ക ഡാ​ഷ്‌​ബോ​ർ​ഡ് വ​ഴി ഉ​പ​ഭോ​ക്താ​വി​ന്റെ പ്രോം​പ്റ്റു​ക​ളും അ​തി​ന് ചാ​റ്റ് ജി​പി​ടി ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ളും ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കും.

സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം ചു​രു​ക്കി എ​ഴു​തു​ക​യും, എ​ഐ ന​ൽ​കി​യ മ​റു​പ​ടി​ക​ൾ​ക്ക് 1 മു​ത​ൽ 7 വ​രെ റേ​റ്റിം​ഗ് ന​ൽ​കു​ക​യു​മാ​ണ് ഇ​വ​രു​ടെ ജോ​ലി.

ഉ​പ​ഭോ​ക്താ​ക്ക​ൾ "ഇ​തൊ​രു ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക" എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ പോ​ലും ഇ​ത്ത​ര​ത്തി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ലെ​ത്താ​റു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​രു​ക​ൾ മ​റ​യ്ക്കു​മെ​ങ്കി​ലും, സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, താ​മ​സ​സ്ഥ​ലം, മു​ൻ​കാ​ല ഉ​പ​യോ​ഗ ച​രി​ത്രം എ​ന്നി​വ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

നി​ങ്ങ​ളു​ടെ ചാ​റ്റു​ക​ൾ വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ ത​ട​യാം?

നി​ങ്ങ​ളു​ടെ ചാ​റ്റു​ക​ൾ ഓ​പ്പ​ൺ​എ​ഐ ജീ​വ​ന​ക്കാ​ർ വാ​യി​ക്കു​ന്ന​തും എ​ഐ പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ട​യാ​ൻ താ​ഴെ പ​റ​യു​ന്ന വ​ഴി​ക​ൾ സ്വീ​ക​രി​ക്കാം:

1. ചാ​റ്റ് ജി​പി​ടി ആ​പ്പോ വെ​ബ്‌​സൈ​റ്റോ തു​റ​ന്ന് സെ​റ്റിം​ഗ്സി​ൽ എ​ടു​ക്കു​ക.
2. അ​തി​ൽ ഡാ​റ്റാ ക​ൺ​ട്രോ​ൾ​സ് എ​ന്ന വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്കു​ക.
3. ഇം​പ്രൂ​വ് ദ ​മോ​ഡ​ൽ ഫോ​ർ എ​വ​രി​വ​ൺ എ​ന്ന ഓ​പ്ഷ​ൻ ഓ​ഫാ​ക്കു​ക.

ശ്ര​ദ്ധി​ക്കു​ക: ഫ്രീ, ​പ്ല​സ്, പ്രോ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​ഓ​പ്ഷ​ൻ ബൈ ​ഡി​ഫോ​ൾ​ട്ടാ​യി ഓ​ൺ ആ​യി​രി​ക്കും. ഇ​ത് ഓ​ഫാ​ക്കി​യ ശേ​ഷ​മു​ള്ള പു​തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ഈ ​സം​ര​ക്ഷ​ണം ല​ഭി​ക്കൂ.

ഓ​പ്പ​ൺ​എ​ഐ മാ​ത്ര​മ​ല്ല, ക്ലോ​ഡ് എ​ഐ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്ത്രോ​പി​ക്കും, ഗൂ​ഗി​ളി​ന്‍റെ ജെ​മി​നി​യും ത​ങ്ങ​ളു​ടെ സി​സ്റ്റം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി മ​നു​ഷ്യ​രെ​ക്കൊ​ണ്ട് സം​ഭാ​ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​പ്പി​ക്കാ​റു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up