Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promising Teaching Jobs

അ​ധ്യാ​പ​ക​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 10 ല​ക്ഷം ത​ട്ടി; ദമ്പ​തി​മാർ അറസ്റ്റി​ൽ

ക​​​യ്പ​​​മം​​​ഗ​​​ലം: സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ജോ​​​ലി വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത് പ​​​ത്തു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പു​​​ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ദ​​​മ്പ​​തി​​മാ​​ർ ക​​​യ്പ​​​മം​​​ഗ​​​ലം പോ​​​ലീ​​​സി​​​ന്‍റ പി​​​ടി​​​യി​​​ൽ. സ്‌​​​കൂ​​​ള്‍​മാ​​​നേ​​​ജ​​​ര്‍ വ​​​ല​​​പ്പാ​​​ട് സ്വ​​​ദേ​​​ശി വാ​​​ഴൂ​​​ർ വീ​​​ട്ടി​​​ൽ പ്ര​​​വീ​​​ണ്‍ (56), ഭാ​​​ര്യ രേ​​​ഖ (45) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​യ്പ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ലോ​​​ട് ന​​​ന്ദി​​​യോ​​​ട് അ​​​ഞ്ജു​​​നി​​​ല​​​യ​​​ത്തി​​​ൽ ആ​​​ര്യാ മോ​​​ഹ​​​ൻ(31) ആ​​​ണ് ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​ത്. കെ​​​എം​​​യു​​​പി സ്കൂ​​​ളി​​​ലെ എ​​​ൽ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ച് പ​​​ത്ര​​​പ്പ​​​ര​​​സ്യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു​​​ക​​​ണ്ട് എ​​​ത്തി​​​യ ആ​​​ര്യ​​​യെ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ക​​​യും ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് 2023 ന​​​വം​​​ബ​​​ർ ആ​​​റി​​​ന് 10 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സ്കൂ​​​ളി​​​ൽ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ഒ​​​ഴി​​​വി​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും പ​​​രാ​​​തി​​​ക്കാ​​​രി​​​യെ വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മൂ​​​ന്നു​​​മാ​​​സം സ്കൂ​​​ളി​​​ൽ ജോ​​​ലി​​​ചെ​​​യ്യി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​പു​​​റ​​​ത്താ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ആ​​​ര്യ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​യ്പ​​​മം​​​ഗ​​​ലം സ്റ്റേ​​​ഷ​​​ൻ എ​​​സ്ഐ ടി.​​​വി. ഋ​​​ഷി​​​പ്ര​​​സാ​​​ദ്, ഗ്രേ​​​ഡ് എ​​​സ്ഐ മ​​​ണി​​​ക​​​ണ്ഠ​​​ൻ, ഗ്രേ​​​ഡ് എ​​​എ​​​സ്ഐ വി​​​പി​​​ൻ, പ്രി​​​യ, സി​​​പി​​​ഒ​​​മാ​​​രാ​​​യ ഡെ​​​ൻ​​​സ് മോ​​​ൻ, ദി​​​നേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Latest News

Corehub Up