Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promising Visa

Kottayam

വീ​സ വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: ഏ​ജ​ന്‍റ് ഒ​ളി​വി​ൽ

കൂ​​ട്ടി​​ക്ക​​ല്‍: വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ വീ​​സ ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് ക​​ബ​​ളി​​പ്പി​​ച്ച് നി​​ര​​വ​​ധി ആ​​ളു​​ക​​ളി​​ൽ​​നി​​ന്നു കോ​​ടി​​ക​​ൾ ത​​ട്ടി​​യ സം​​ഭ​​വ​​ത്തി​​ൽ ഏ​​ജ​​ന്‍റ് ഒ​​ളി​​വി​​ൽ. കൂ​​ട്ടി​​ക്ക​​ല്‍ എ​​സ്ബി​​ഐ ജം​​ഗ്ഷ​​നി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു വ​​രു​​ന്ന ഓ​​ര്‍​ക്കി​​ഡ് ക​​ണ്‍​സ​​ള്‍​ട്ട​​ന്‍​സി ഉ​​ട​​മ കൂ​​ട്ടി​​ക്ക​​ല്‍ പാ​​ല​​ക്കു​​ന്നേ​​ല്‍ അ​​നീ​​ഷ് ഉ​​മ്മ​​റാ​​ണ് ഒ​​ളി​​വി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി ആ​​ളു​​ക​​ളു​​ടെ പ​​രാ​​തി​​ക​​ളെ തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​സി അ​​ട​​ച്ചു​​പൂ​​ട്ടി.

മു​​മ്പ് ഗ​​ള്‍​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു വി​​സ വാ​​ഗ്ദാ​​നം ന​​ല്‍​കി​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ വി​​വി​​ധ യൂ​​റോ​​പ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വി​​സ ന​​ല്‍​കാ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​യി​​രു​​ന്നു പ​​ണം വാ​​ങ്ങി​​യി​​രു​​ന്ന​​ത്. പ​​ല​​രി​​ൽ​​നി​​ന്നാ​​യി നാ​​ലു ല​​ക്ഷം മു​​ത​​ല്‍ 15ല​​ക്ഷം രൂ​​പ വ​​രെ വാ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. ക​​റു​​ക​​ച്ചാ​​ല്‍, ച​​ങ്ങ​​നാ​​ശേ​​രി, മു​​ണ്ട​​ക്ക​​യം, പെ​​രു​​വ​​ന്താ​​നം, കോ​​ഴി​​ക്കോ​​ട്, ക​​ല്ല​​റ, പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഇ​​യാ​​ള്‍​ക്കെ​​തി​​രേ നി​​ര​​വ​​ധി പ​​രാ​​തി​​ക​​ളാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ ജോ​​ലി മോ​​ഹി​​ച്ച് വീ​​ടും സ്ഥ​​ല​​വും വി​​റ്റും പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യും പ​​ണം ന​​ൽ​​കി​​യ​​വ​​രും ഈ ​​കൂ​​ട്ട​​ത്തി​​ലു​​ണ്ട്.

ത​​ട്ടി​​പ്പി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്താ​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു നി​​ര​​വ​​ധി ആ​​ളു​​ക​​ളാ​​ണ് കൂ​​ട്ടി​​ക്ക​​ൽ ഓ​​ര്‍​ക്കി​​ഡ് ക​​ണ്‍​സ​​ള്‍​ട്ട​​ന്‍​സി ഓ​​ഫീ​​സ് അ​​ന്വേ​​ഷി​​ച്ച് എ​​ത്തു​​ന്ന​​ത്. ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്തും പ​​ല പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളു​​ടെ​​യും പ്ര​​ധാ​​ന സ്പോ​​ൺ​​സ​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​തു​​കൊ​​ണ്ടു​​ത​​ന്നെ ആ​​ളു​​ക​​ൾ ഇ​​യാ​​ളെ അ​​വി​​ശ്വ​​സി​​ച്ച​​തു​​മി​​ല്ല.

കു​​റ​​ച്ച് ദി​​വ​​സ​​ങ്ങ​​ളാ​​യി ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് പ​​രാ​​തി​​യു​​മാ​​യി ആ​​ളു​​ക​​ൾ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തു​​വ​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും പ​​റ​​യു​​ന്നു. വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​ക​​ളി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ന്നാ​​ൽ മാ​​ത്ര​​മേ ത​​ട്ടി​​പ്പി​​ന്‍റെ വ്യാ​​പ്തി വെ​​ളി​​വാ​​കു​​ക​​യു​​ള്ളൂ.

Latest News

Corehub Up