Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Property Owner

കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞു; വസ്തു ഉടമയ്ക്കെതിരേ വനംവകുപ്പ്

കോ​ന്നി: കോ​ന്നി അ​തു​മ്പും​കു​ളം ആ​വോ​ലി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദ്ദേ​ശം 20 വ​യ​സു​ള്ള കൊ​മ്പ​നാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ വേ​ലി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റാ​ണ് ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

​വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച സോ​ളാ​ർ ലൈ​നി​ലേ​ക്ക്, കെ​എ​സ്ഇ​ബി ലൈ​നി​ൽ നി​ന്നും നേ​രി​ട്ട് ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​താ​ണ് ആ​ന​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.

ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഒ​രു​വ​ർ​ഷം മു​ന്പും സ​മാ​ന​മാ​യ സം​ഭ​വം കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ ന​ട​ന്നി​രു​ന്നു.

കൈ​ത​ത്തോ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ച​രി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കെ​തി​രേ​യാ​ണ് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​തു​ന്പും​കു​ളം, ആ​വോ​ലി​ക്കു​ഴി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി വ​ന്യ​മൃ​ഗ ശ​ല്യം അ​തീ​വ രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​രും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്നു. കൃ​ഷി​നാ​ശ​വും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Latest News

Corehub Up