എടക്കര: മൂത്തേടം ഗവണ്‍മെന്റ്് ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് വനമഹോത്സവത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തി.
വനമഹോത്സവം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജി ജോണ്‍ വിശദീകരിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ചും നെടുങ്കയത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന് എന്‍എസ്എസ് അംഗങ്ങള്‍ നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഫസലു റഹ്മാന്, അധ്യാപകരായ ശിഫ സക്തര്‍, കെ.എം. റെമീന, സജിന, എന്‍എസ്എസ് ലീഡര്‍മാരായ അനു ജോര്‍ജ്, അസിം, ഹൈഫ, അഞ്ചല്‍, റീമ, സിനാന് എന്നിവര്‍ നേതൃത്വം നല്കി