Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Against Quarries

Malappuram

മ​ണ്ണാ​ര്‍​മ​ല​യി​ല്‍ ക്വാ​റി​ക​ള്‍​ക്കെ​തി​രേ ജ​ന​കീ​യ സ​മ​രം

വെ​ട്ട​ത്തൂ​ര്‍: മ​ണ്ണാ​ര്‍​മ​ല പ​ച്ചീ​രി​യി​ല്‍ പു​തു​താ​യി തു​ട​ങ്ങു​ന്ന ര​ണ്ട് ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ജ​ന​കീ​യ സ​മ​രം. 2018 ല്‍ ​ഉ​രു​ള്‍​പൊ​ട്ടി​യ പ്ര​ദേ​ശ​ത്ത് ക്വാ​റി​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. സ​മീ​പ​ത്ത് ശ്മ​ശാ​ന​വും ക​ളി​സ്ഥ​ല​വും മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ട്. ക്വാ​റി വ​രു​ന്ന​ത​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ര്‍ ഏ​റെ ഭീ​തി​യി​ലാ​ണ്.

പ്ര​ദേ​ശ​ത്ത് നി​ല​വി​ല്‍ ഒ​രു ക​രി​ങ്ക​ല്‍ ക്വാ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ താ​ഴ്വാ​ര​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് വി​ള്ള​ല്‍ വീ​ണി​ട്ടു​മു​ണ്ട്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ന്ന​ത്. സ​മ​ര​കൂ​ട്ടാ​യ്മ ജാ​ഫ​ര്‍ ക​ക്കൂ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു, പി. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ഖ​ദീ​ജ മു​സ്ത​ഫ, ഫ​ര്‍​സാ​ന, ബ​വീ​ഷ്, അ​നി​ല്‍, ഫി​റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്വാ​റി തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​നാ​ണ് നീ​ക്കം.

Latest News

Corehub Up