Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psychiatry Department

മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ഡോ​ക്ട​ർ​മാ​രാ​യ അ​നി​ത കു​മാ​രി, സ്മി​ത എ​ന്നി​വ​ർ​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യോ​ട് (ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ആ​രോ​ഗ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ 12 പി​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ മാ​ന​സി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷി മൂ​ന്നം​ഗ സ​മി​തി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഡി​എം​ഇ​യ്ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ​രാ​തി ശ​രി​വ​യ്ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി സ​മി​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു​വേ​ദി​യി​ലും രോ​ഗി​ക​ളു​ടെ മു​ന്നി​ലും​വ​ച്ച് അ​ധ്യാ​പ​ക​ർ ത​ങ്ങ​ളെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി. ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം കാ​ര​ണം ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാ​ഴ്ച​യോ​ളം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​പ​മാ​നി​ക്ക​ലും മാ​ന​സി​ക​പീ​ഡ​ന​വും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up