Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psychologist Freud

ഉപബോധമനസിന്‍റെ കളി

ന​​​​മ്മു​​​​ടെ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​നു ജീ​​​​വി​​​​ത​​​​ത്തെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ശ​​​​ക്തി​​​​യു​​​​ണ്ട്.​ മ​​​നഃ​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ഫ്രോ​​​​യ്ഡ് മ​​​​ന​​​​സി​​​​നെ മൂ​​​​ന്നാ​​​​യി തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നാം ​​​​പെ​​​​രു​​​​മാ​​​​റു​​​​ന്ന നി​​​​മി​​​​ഷ​​​​ത്തി​​​​ലെ മ​​​​ന​​​​സാ​​​​ണ് ബോ​​​​ധ​​​​മ​​​​ന​​​​സ്. അ​​​​ത് പെ​​​​ട്ടെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്നു. ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ലാ​​​​ണ് ഓ​​​​ർ​​​​മ​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ന്ത​​​​ക​​​​ൾ, ക​​​​ണ​​​​ക്കൂ​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ൾ, പ​​​​ദ്ധ​​​​തി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ലു​​​​ണ്ട്.​ ക്ര​​​​മീ​​​​ക​​​​ര​​​​ണം അ​​​​വി​​​​ടെ​​​​യാ​​​​ണ്.

മ​​​​ന​​​സി​​​ന്‍റെ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ൽ സെ​​​​റ്റ് ചെ​​​​യ്തു വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​റി​​​​വു​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​ണ്. ഇ​​​​ത് ശാ​​​​രീ​​​​രി​​​​ക​​​​വും മാ​​​​ന​​​​സി​​​​ക​​​​വു​​​​മാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. അ​​​​ബോ​​​​ധ​​​​മ​​​​ന​​​​സ് ന​​​​മു​​​​ക്ക് അ​​​​ജ്ഞാ​​​​ത​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​ത് ന​​​​മ്മെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്നു. ഇ​​​​തു​​​​വ​​​​രെ ജീ​​​​വി​​​​ച്ച​​​​തും മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​ക​​​​ളും അ​​​​ബോ​​​​ധ​​​​ത്തി​​​​ലേ​​​​ക്ക് പി​​​​ൻ​​​​വാ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ത് സ്വ​​​​പ്ന​​​​ത്തി​​​​ൽ വേ​​​​റൊ​​​​രു രൂ​​​​പ​​​​ത്തി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ബോ​​​​ധ​​​​ത്തി​​​​ൽ അ​​​​മ​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ട്.​​​​അ​​​​ത് ചി​​​​ല​​​​പ്പോ​​​​ൾ ഭ്രാ​​​​ന്ത​​​​മാ​​​​യി ക​​​​ട​​​​ന്നു​​​വ​​​​ന്ന് ന​​​​മ്മു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാം.

ഐ​​​​റി​​​​ഷ് മ​​​​നഃ​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും ഗ്ര​​​​ന്ഥ​​​​കാ​​​​ര​​​​നു​​​​മാ​​​​യ ഡോ. ​​​​ജോ​​​​സ​​​​ഫ് മ​​​​ർ​​​​ഫി എ​​​​ഴു​​​​തി​​​​യ ‘പ​​​​വ​​​​ർ ഓ​​​​ഫ് യു​​​​വ​​​​ർ സ​​​​ബ്കോ​​​​ൺ​​​​ഷ്യ​​​​സ് മൈ​​​​ൻ​​​​ഡ്’ എ​​​​ന്ന ഗ്ര​​​​ന്ഥം, മ​​​​ന​​​​സി​​​നെ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​തി​​​​ലൂ​​​​ടെ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് സ​​​​ന്തോ​​​​ഷം വ​​​​രു​​​​ന്ന​​​​തെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

അ​​​​ബോ​​​​ധം മാ​​​​ത്ര​​​​മ​​​​ല്ല ഉ​​​​പ​​​​ബോ​​​​ധ​​​​വും അ​​​​ഗാ​​​​ധ​​​​മാ​​​​ണ്. ഭ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്ടുപോ​​​​കാ​​​​തെ ന​​​​മ്മെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചി​​​​ന്ത​​​​ക​​​​ളെ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത്.​ ഈ ​​​ഗ്ര​​​​ന്ഥ​​​​ത്തി​​​​ൽ മ​​​​ർ​​​​ഫി സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ന്‍റെ മാ​​​​ന്ത്രി​​​​ക​​​​ത തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ദ്ഭു​​​​തം സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ്.

ഒ​​​​രു മ​​​​നു​​​​ഷ്യ​​​​ൻ എ​​​​ന്താ​​​​ണെ​​​​ന്ന​​​​തി​​​​ന് ഒ​​​​രു നി​​​​ർ​​​​വ​​​​ച​​​​ന​​​​മേ​​​​യു​​​​ള്ളൂ - അ​​​​വ​​​​ൻ എ​​​​ന്താ​​​​ണ് ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​സി​​​ൽ കൊ​​​​ണ്ടുന​​​​ട​​​​ക്കു​​​​ന്ന​​​​ത്, അ​​​​താ​​​​ണ് അ​​​​വ​​​​ൻ. വെ​​​​റു​​​​പ്പ് അ​​​​ല്ലെ​​​​ങ്കി​​​​ൽ വി​​​​പ്ര​​​​തി​​​​പ​​​​ത്തി മാ​​​​ന​​​​സി​​​​ക​​​​മാ​​​​യ വി​​​​ഷ​​​​മാ​​​​ണ്. മ​​​​റ്റൊ​​​​രാ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ന്തി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ത് ക്ര​​​​മേ​​​​ണ നി​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു ത​​​​ന്നെ​​​​യു​​​​ള്ള ചി​​​​ന്ത​​​​യാ​​​​കു​​​​ന്നു. “നി​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ക​​​​ത്ത് ചി​​​​ന്തി​​​​ക്കു​​​​ന്ന ഒ​​​​രേ​​​​യൊ​​​​രാ​​​​ൾ നി​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ്.” നി​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ന്ത​​​​ക​​​​ൾ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​ണ്. നി​​​​ങ്ങ​​​​ൾ ചി​​​​ന്തി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​കം ഇ​​​​രു​​​​ട്ടി​​​​ലാ​​​​ണ്ടു പോ​​​​കും. അ​​​​വി​​​​ടെ വെ​​​​ളി​​​​ച്ചം വ​​​​രു​​​​ത്താ​​​​ൻ നി​​​​ങ്ങ​​​​ൾ​​​​ക്ക​​​​ല്ലാ​​​​തെ മ​​​​റ്റാ​​​​ർ​​​​ക്കും ക​​​​ഴി​​​​യി​​​​ല്ല.

മ​​​​ർ​​​​ഫി എ​​​​ഴു​​​​തു​​​​ന്നു: “എ​​​​ല്ലാ​​​​റ്റി​​​​നു​​​​മു​​​​ള്ള ഉ​​​​ത്ത​​​​രം ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ലു​​​​ണ്ട്. ഉ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് നി​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​നോ​​​​ട് പ​​​​റ​​​​യു​​​​ന്നു, രാ​​​​വി​​​​ലെ ആ​​​​റു മ​​​​ണി​​​​ക്ക് എ​​​​ഴു​​​​ന്നേ​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന്. കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു മ​​​​ന​​​​സ് നി​​​​ങ്ങ​​​​ളെ വി​​​​ളി​​​​ച്ചു​​​​ണ​​​​ർ​​​​ത്തും. ഈ ​​​​മ​​​​ന​​​​സാ​​​​ണ് ശ​​​​രീ​​​​ര​​​​ത്തെ നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ക്കു​​​​ന്ന​​​​ത്. നി​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു ന​​​​ല്ല പു​​​​സ്ത​​​​കം എ​​​​ഴു​​​​ത​​​​ണ​​​​മെ​​​​ന്നോ പ്ര​​​​ഭാ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നോ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ ഈ ​​​​കാ​​​​ര്യം സ്നേ​​​​ഹ​​​​ത്തോ​​​​ടെ, വി​​​​കാ​​​​ര​​​​ത്തോ​​​​ടെ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​നോ​​​​ട് പ​​​​റ​​​​യു​​​​ക. തീ​​​​ർ​​​​ച്ച​​​​യാ​​​​യും അ​​​​തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി മ​​​​ന​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ക്കും.”

ഓ​​​​രോ വ്യ​​​​ക്തി​​​​ക്കും അ​​​​വ​​​​ന്‍റെ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്താ​​​​ണോ ന​​​​മ്മു​​​​ടെ ചി​​​​ന്ത​​​​യി​​​​ൽ ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​ത്, അ​​​​താ​​​​ണ് ന​​​​മ്മ​​​​ൾ. ചീ​​​​ത്ത ചി​​​​ന്ത​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​തെ​​​​ങ്കി​​​​ൽ ചീ​​​​ത്ത ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​ന്നി​​​​ടി​​​​ച്ച് ത​​​​ക​​​​രും. ന​​​​ല്ല ചി​​​​ന്ത​​​​ക​​​​ളും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ ഫ​​​​ലം ആ ​​​​വ​​​​ഴി​​​​ക്കാ​​​​ണ് വ​​​​രി​​​​ക. നി​​​​ങ്ങ​​​​ൾ സ്വ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ ശ​​​​ക്തി​​​​യു​​​​ണ്ട്. ന​​​​മ്മു​​​​ടെ സ്ഥി​​​​ര​​​​മാ​​​​യ ബു​​​​ദ്ധി​​​​യും ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​വു​​​​മു​​​​ണ്ട്. ഞാ​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടും, തൊ​​​​ഴി​​​​ൽ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടും എ​​​​ന്നൊ​​​​ന്നും ചി​​​​ന്തി​​​​ക്ക​​​​രു​​​​ത്. അ​​​​ത് മ​​​​ന​​​​സി​​​​നെ ആ ​​​​വ​​​​ഴി​​​​ക്ക് പോ​​​​കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കും. സ്വ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​തൊ​​​​ന്നും ത​​​​മാ​​​​ശ​​​​യ​​​​ല്ല. അ​​​​വി​​​​ടെ മ​​​​ന​​​​സ് ഒ​​​​രു നി​​​​ർ​​​ദേ​​​​ശം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ക​​​​യാ​​​​ണ്. ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​നെ ഏ​​​​ത് ആ​​​​ശ​​​​യ​​​​മാ​​​​ണോ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് അ​​​​താ​​​​യി​​​​രി​​​​ക്കും അ​​​​നു​​​​ഭ​​​​വ​​​​മാ​​​​യി വ​​​​രി​​​​ക.

നാം ‘അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ടെ​​​​ത്തു’​​​​മെ​​​​ന്ന മ​​​​ഹാ​​​​വാ​​​​ക്യ​​​​ത്തി​​​ന്‍റെ പൊ​​​​രു​​​​ളി​​​​താ​​​​ണ്.

പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ത്ത ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ മ​​​​ന​​​സി​​​​നു ഭാ​​​​രം സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ന്നു. പ്ര​​​​തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കാ​​​​ല​​​​താ​​​​മ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും​​​മാ​​​​ത്രം ചി​​​​ന്തി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നാ​​​​ൽ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സ് അ​​​​താ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക: പ്ര​​​​തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ തു​​​​ട​​​​രും. അ​​​​തു​​​​കൊ​​​​ണ്ട് ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ൽ എ​​​​പ്പോ​​​​ഴും ന​​​​ല്ല​​​​തി​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്.​ അ​​​​ങ്ങ​​​​നെ നി​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സ് ഈ ​​​​ചി​​​​ന്ത​​​​യെ പു​​​​ന​​​​രു​​​​ല്പാ​​​​ദി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കും. പ്ര​​​​വൃ​​​​ത്തി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​വും പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും പ്രാ​​​​പ​​​​ഞ്ചി​​​​ക​​​​മാ​​​​ണ്. ഒ​​​​രു കാ​​​​ര​​​​ണ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഫ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്നു. നി​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ന്ത​​​​യാ​​​​ണ് പ്ര​​​​വൃ​​​​ത്തി. പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന​​​​ത് ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​സ് ന​​​​ൽ​​​​കു​​​​ന്ന സ്വാ​​​​ഭാ​​​​വി​​​​ക നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് ചി​​​​ന്ത​​​​ക​​​​ളെ എ​​​​പ്പോ​​​​ഴും നി​​​​രീ​​​​ക്ഷി​​​​ക്ക​​​​ണം. പ​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​വ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ദാ​​​​രി​​​​ദ്ര്യ​​​​മാ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്നും അ​​​​താ​​​​ണ് ആ​​​​ദ​​​​ർ​​​​ശ​​​​മെ​​​​ന്നും വി​​​​ചാ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നാ​​​​ൽ സാ​​​​ധ്യ​​​​മ​​​​ല്ല. പ​​​​ണ​​​​ത്തെ സ്നേ​​​​ഹി​​​​ക്ക​​​​ണം. അ​​​​പ്പോ​​​​ൾ പ​​​​ണ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യും സ്നേ​​​​ഹി​​​​ക്ക​​​​ണം. പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ളെ ആ​​​​ദ​​​​ര​​​​വോ​​​​ടെ കാ​​​​ണ​​​​ണം. പ​​​​ണമുണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​രോ​​​​ട് അ​​​​സൂ​​​​യ, വെ​​​​റു​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ വി​​​​കാ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ടി​​​​ല്ല. പ​​​​ണ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക​​​​ൾ, ശ​​​​രീ​​​​ര​​​​ഭാ​​​​ഷ, നോ​​​​ട്ടം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണം. ഈ ​​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​സ് നി​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്നു. അ​​​​പ്പോ​​​​ൾ നി​​​​ങ്ങ​​​​ൾ പ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടും.

“അ​​​​സൂ​​​​യ​​​​യും അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും സ​​​​മ്പ​​​​ത്തി​​​​ന്‍റെ ഒ​​​​ഴു​​​​ക്കി​​​​നു ത​​​​ട​​​സ​​​​ങ്ങ​​​​ളാ​​​​യി വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സു​​​​ഭി​​​​ക്ഷ​​​​ത​​​​യി​​​​ൽ സ​​​​ന്തോ​​​​ഷി​​​​ക്കു​​​​ക”-മ​​​​ർ​​​​ഫി ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു. എ​​​​ന്താ​​​​ണ് ഇ​​​​തി​​​​ന്‍റെ അ​​​​ർ​​​​ത്ഥം? സ​​​​മ്പ​​​​ന്ന​​​​നോ​​​​ട് അ​​​​സൂ​​​​യ തോ​​​​ന്നു​​​​മ്പോ​​​​ൾ സ​​​​മ്പ​​​​ന്ന​​​​നാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത അ​​​​ട​​​​ഞ്ഞു​​​​പോ​​​​കും. കാ​​​​ര​​​​ണം, സ​​​​മ്പ​​​​ന്ന​​​​ത​​​​യെ നാം ​​​​വെ​​​​റു​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​ണ് ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന ആ​​​​ശ​​​​യം.

മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ഭൗ​​​​തി​​​​ക​​​​മാ​​​​യ സ​​​​മൃ​​​​ദ്ധി​​​​യി​​​​ൽ സ​​​​ന്തോ​​​​ഷി​​​​ക്കു​​​​മ്പോ​​​​ൾ നി​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ന്ത​​​​ക​​​​ൾ ആ ​​​​വി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ടു​​​​ക്കും. പു​​​​തി​​​​യ വ​​​​ഴി​​​​ക​​​​ൾ തേ​​​​ടാ​​​​ൻ അ​​​​ത് നി​​​​ങ്ങ​​​​ളെ പ്രാ​​​​പ്ത​​​​മാ​​​​ക്കു​​​​ന്നു. മാ​​​​ർ​​​​ഗ​​​​മ​​​​ധ്യേ ഒ​​​​രു വ​​​​ഴി കാ​​​​ണു​​​​ന്നു. പെ​​​​ട്ടെ​​​​ന്ന് നി​​​​ങ്ങ​​​​ൾ വി​​​​ചാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ ​​​​വ​​​​ഴി​​​​യെ പോ​​​​യാ​​​​ൽ ത​​​​ട​​​സ​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന്. പി​​​​ന്നെ ആ ​​​​വ​​​​ഴി ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നു കാ​​​​ര​​​​ണം ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​ന് ല​​​​ഭി​​​​ച്ച പാ​​​​ഠ​​​​ങ്ങ​​​​ളാ​​​​ണ്. നി​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ട യ​​​​ഥാ​​​​ർ​​​​ഥ വ​​​​ഴി തെര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​പ​​​​ബോ​​​​ധ​​​​മ​​​​ന​​​​സി​​​​നെ പ്രാ​​​​പ്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.​​​​

മ​​​​ർ​​​​ഫി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര്യം ഇ​​​​താ​​​​ണ്: “ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന് ഒ​​​​രു മ​​​​ഹ​​​​ത്വ​​​​വു​​​​മി​​​​ല്ല. അ​​​​ത് മ​​​​ന​​​​സി​​​ന്‍റെ ഒ​​​​രു രോ​​​​ഗ​​​​മാ​​​​ണ്. ഈ ​​​​മാ​​​​ന​​​​സി​​​​ക പ്ര​​​​ശ്ന​​​​ത്തെ, കു​​​​ഴ​​​​പ്പ​​​​ത്തെ നി​​​​ങ്ങ​​​​ൾ​​​ത​​​​ന്നെ ചി​​​​കി​​​​ത്സി​​​​ച്ചു മാ​​​​റ്റ​​​​ണം. നി​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു കു​​​​ടി​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ക്കാ​​​​ന​​​​ല്ല, കീ​​​​റി​​​​യ പ​​​​ഴ​​​​ന്തു​​​​ണി ധ​​​​രി​​​​ച്ചു ന​​​​ട​​​​ക്കാ​​​​ന​​​​ല്ല, വി​​​​ശ​​​​ന്നു ന​​​​ട​​​​ക്കാ​​​​ന​​​​ല്ല. ന​​​​ല്ല സു​​​​ഭി​​​​ക്ഷ​​​​ത​​​​യി​​​​ൽ ജീ​​​​വി​​​​ക്കാ​​​​നാ​​​​ണ്.” നി​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ത നി​​​​ങ്ങ​​​​ൾ ത​​​​ന്നെ വേ​​​​ലി​​​കെ​​​​ട്ടി അ​​​​ട​​​​ച്ചാ​​​​ൽ പി​​​​ന്നെ​​​​യെ​​​​ങ്ങ​​​​നെ ആ​​​​ഗ്ര​​​​ഹം സ​​​​ഫ​​​​ല​​​​മാ​​​​കും? പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഉ​​​​യ​​​​ർ​​​​ന്ന മാ​​​​ർ​​​​ക്ക് വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​തി​​​​നാ​​​​യി ന​​​​ന്നാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്ക​​​​ണം. അ​​​​പ്പോ​​​​ഴാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ങ്ങ​​​​ൾ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടു​​​​ക. അ​​​​ങ്ങ​​​​നെ വ​​​​ഴി​​​​യി​​​​ലെ ത​​​​ട​​​സ​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ക. ദു​​​​ഷി​​​​ച്ച ചി​​​​ന്ത​​​​ക​​​​ളും പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​മാ​​​​ണ് ത​​​​ട​​​​സ​​​ങ്ങ​​​​ൾ. ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​​ക. ​ഇ​​​​ത് ആ​​​​ശീ​​​​ർ​​​​വാ​​​​ദം നി​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ​​​​രാ​​​​നു​​​​ള്ള വ​​​​ഴി തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​ന​​​സി​​​നെ കാ​​​​ണാ​​​​നാ​​​​വി​​​​ല്ലെ​​​​ങ്കി​​​​ലും മ​​​​ന​​​​സു​​​​ണ്ടെ​​​​ന്ന് ന​​​​മു​​​​ക്ക​​​​റി​​​​യാം. ആ​​​​ത്മ​​​​ചൈ​​​​ത​​​​ന്യ​​​​ത്തെ കാ​​​​ണാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ​​​​യും സം​​​​ഗീ​​​​ത​​​​ജ്ഞ​​​​ന്മാ​​​​രു​​​​ടെ​​​​യും പ്ര​​​​ഭാ​​​​ഷ​​​​ക​​​​ന്മാ​​​​രു​​​​ടെ​​​​യും എ​​​​ഴു​​​​ത്തു​​​​കാ​​​​രു​​​​ടെ​​​​യും ആ​​​​ത്മ​​​​ചൈ​​​​ത​​​​ന്യാ​​​​നു​​​​ഭ​​​​വം യ​​​​ഥാ​​​​ർ​​​​ഥ​​​​മാ​​​​ണെ​​​​ന്നു ന​​​​മു​​​​ക്ക​​​​റി​​​​യാം. അ​​​​ത് യ​​​​ഥാ​​​​ർ​​​​ഥ​​​മാ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വ​​​​രു​​​​ടെ സൃ​​​ഷ്‌​​​ടി​​​​ക​​​​ൾ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. അ​​​​തു​​​​പോ​​​​ലെ ന​​​​ന്മ, സ​​​​ത്യം, സൗ​​​​ന്ദ​​​​ര്യം തു​​​​ട​​​​ങ്ങി​​​​യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ നി​​​​ങ്ങ​​​​ളു​​​​ടെ മ​​​​ന​​​​സി​​​ൽ യ​​​​ഥാ​​​​ർ​​​​ഥ​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തെ കാ​​​​ണു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും ജീ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up