തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ല.