Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Health Sector

സാമ്പത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം; ആ​രോ​ഗ്യ​രം​ഗ​ത്ത് സ്വ​കാ​ര്യ നി​ക്ഷേ​പം വേ​ണ്ടി​വ​രു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​നം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി സ്വ​കാ​ര്യ നി​ക്ഷേ​പം വേ​ണ്ടി​വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​രി​ന്‍റെ യ​ഥാ​ർ​ഥ​സാ​മ്പ​ത്തി​കാ​വ​സ്ഥ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ധ​ന​വ​കു​പ്പ് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ പ​രാ​തി പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​മാ​യു​ള്ള അ​ദാ​ല​ത്തു​ക​ൾ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കാ​യ​ക​ൽ​പ്പം എ​ന്നാ​ണ് ഈ ​അ​ദാ​ല​ത്തു​ക​ൾ​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ജ​രാ​ന​ര​ക​ൾ ബാ​ധി​ച്ച ഭ​ര​ണ​സം​വി​ധാ​ന​ത്തെ പൂ​ർ​ണ്ണ യൗ​വ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും ഇ​ത്ത​ര​മൊ​രു കാ​യ​ക​ൽ​പ്പം അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up