Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Issues

Pathanamthitta

പൊ​തു​വി​ഷ​യ​ങ്ങ​ളോ​ടു ക്രി​യാ​ത്മ​ക സ​മീ​പ​നം ഉ​ണ്ടാ​ക​ണം: അ​പു ജോ​ണ്‍ ജോ​സ​ഫ്

പ​ത്ത​നം​തി​ട്ട: പൊ​തു​വി​ഷ​യ​ങ്ങ​ളോ​ടു മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും ക്രി​യാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. പ​ത്ത​നം​തി​ട്ട പ്ര​സ്‌​ക്ല​ബി​ല്‍ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഹാ​ളി​ന്‍റെ​യും മു​ന്‍ സെ​ക്ര​ട്ട​റി സൂ​ര്യ ടി​വി. റി​പ്പോ​ര്‍​ട്ട​ര്‍ ഷാ​ജി അ​ല​ക്‌​സി​ന്‍റെ പ​തി​നേ​ഴാ​മ​ത് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല വി​ഷ​യ​ങ്ങ​ളി​ലും ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ള്‍​ക്കാ​യി​രി​ക്കും ആ​ത്യ​ന്തി​ക​മാ​യ വി​ജ​യം. മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​പു ജോ​ണ്‍ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളി​ല്‍ യോ​ഗം ഉ​ത്ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

ഷാ​ജി അ​ല​ക്‌​സ് സ്മാ​ര​ക പ്ര​ഥ​മ ദൃ​ശ്യ​മാ​ധ്യ​മ അ​വാ​ര്‍​ഡ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് റി​പ്പോ​ര്‍​ട്ട​ര്‍ ശ്രാ​വ​ണ്‍ കൃ​ഷ്ണ​യ്ക്ക് ചീ​ഫ് വി​പ്പ് സ​മ്മാ​നി​ച്ചു. അ​ഡ്വ. പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​യു​ഡ​ബ്ല്യു​ജെ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ സി​ന്‍​ഡി​ക്കേ​റ്റം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശ്രാ​വ​ണ്‍ കൃ​ഷ്ണ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ സ്വാ​ഗ​ത​വും അ​ഡ്വ. സി​ന്‍റ ഷാ​ജി അ​ല​ക്‌​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up