Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Well

കാ​ണാ​താ​യ ആ​ളെ സ​മീ​പ​ത്തെ പൊ​തു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​യം​കു​ളം: കാ​ണാ​താ​യ ആ​ളെ സ​മീ​പ​ത്തെ പൊ​തു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രു​വ കി​ഴ​ക്ക് ആ​ശാ​ന്‍റെ​യ്യ​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നെ (47) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം സാ​ധാ​ര​ണ​യാ​യി രാ​ത്രി വൈ​കി​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​റു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​നി​ൽ​കു​മാ​റി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​രു​വ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​ള്ള പൊ​തു​ക്കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ൻ നാ​യ​ർ, സ​ര​സ്വ​തി​യ​മ്മ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബേ​ബി. സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്: അ​ന​ന്ത​ൻ.

Latest News

Corehub Up