Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Publish Online

ഓണ്‍ലൈൻ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്വം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണം: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ണ്‍ലൈ​​​നി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ത​​​ത് ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ഐ​​​ടി-​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്. ഡ​​​ൽ​​​ഹി​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ന്യൂ​​​സ് പ​​​ബ്ലി​​​ഷേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (ഡി​​​എ​​​ൻ​​​പി​​​എ) കോ​​​ണ്‍ക്ലേ​​​വി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

തു​​​റ​​​സാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ന്ന ഒ​​​രു സം​​​വി​​​ധാ​​​ന​​​മെ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ​​​രി​​​ണ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ നി​​​ഷ്പ​​​ക്ഷ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ അ​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ത​​​ത് ഓ​​​ണ്‍ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് ഡീ​​​പ്ഫേ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ലും മ​​​ന്ത്രി ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. എ​​​ഐ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രാ​​​ളു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ അ​​​യാ​​​ളു​​​ടെ ശ​​​ബ്‌​​​ദ​​​മോ മു​​​ഖ​​​മോ കൃ​​​ത്രി​​​മ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ മ​​​ന്ത്രി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും ഓ​​​ണ്‍ലൈ​​​ൻ സം​​​ര​​​ക്ഷ​​​ണം പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ ന്യാ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ൽ വ​​​രു​​​മാ​​​നം പ​​​ങ്കു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up