Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Published Today

എ​സ്ഐ​ആ​ർ; കേ​ര​ള​മ​ട​ക്കം മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​ര​ള​മ​ട​ക്കം മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ലെ​യും ക​ര​ട് പ​ട്ടി​ക​യാ​ണ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​ര​ളം കൂ​ടാ​തെ മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് സം​സ്ഥ​ന​ങ്ങ​ളി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. നാ​ലി​ട​ത്തും നേ​ര​ത്തെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് ക​മ്മീ​ഷ​ൻ നീ​ട്ടി​യ​താ​ണ്.

നേ​ര​ത്തെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ത​മി​ഴ്നാ​ട്ടി​ൽ 97 ല​ക്ഷം പേ​രെ​യും ഗു​ജ​റാ​ത്തി​ൽ 73 ല​ക്ഷം പേ​രെ​യും പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം ഇ​നി​യും നീ​ട്ട​ണ​മെ​ന്ന് വി​വി​ധ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up