ചേലക്കര: മണ്ഡലം എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണന് എംപി പത്രിക പ്രകാശിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി. നഫീസ ഏറ്റുവാങ്ങി.
സിപിഐ മണ്ഡലം സെക്രട്ടറി പി. ശ്രീകുമാര്‍ അധ്യക്ഷനായി. കാര്‍ഷിക ഇന്നോവേഷന്‍ പാര്‍ക്ക്, കുത്താമ്പുള്ളി കൈത്തറി പൈതൃക ഗ്രാമ പദ്ധതി, പുതിയ ടൂറിസം ഇടനാഴി, ആരോഗ്യ മേഖലയില്‍ ആരോഗ്യമുളള ചേലക്കര, കൂടുതല്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍, വനിതാ വ്യവസായ പാര്‍ക്ക്,ഗവ പോളിടെക്നിക്കില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങിയ അടിമുടി ചേലക്കര നീവകരിക്കാനാവശ്യമായതെല്ലാം പ്രകടന പത്രികയില്‍ പറയുന്നു. വോട്ടര്‍മാരില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രകടന പത്രികാ സബ് കമ്മിറ്റി കണ്‍വീനര്‍ കെ.കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പത്രിക തയാറാക്കിയത്.
സ്ഥാനാര്‍ഥി യു.ആര്.പ്രദീപ്, ജില്ലാ കമ്മിറ്റിയംഗം പി.എ. ബാബു, ഏരിയ സെക്രട്ടറിമാരായ ടി.ഗോകുലന്, കെ.കെ. മുരളീധരന്, ഘടകകക്ഷി നേതാക്കളായ ഷാജി ആനിത്തോട്ടം, പി.ജി. കൃഷ്ണന്‍കുട്ടി, എ.എല്‍. ജോസ്, കെ.വി. സോളമന്, വി. സുമീഷ് എന്നിവര്‍ പ്രസംഗിച്ചു.