Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puppy

Kottayam

കാ​ണാ​താ​യ നാ​യ​ക്കു​ട്ടി​യെ ഓ​ട്ടോ​ക്കാ​ര​നി​ല്‍നി​ന്ന് ഉ​ട​മ​യ്ക്ക് തി​രി​ച്ചു കി​ട്ടി

മൂ​ലേ​ടം: കാ​ണാ​താ​യ നാ​യ​ക്കു​ട്ടി​യെ ഓ​ട്ടോ​ക്കാ​ര​നി​ല്‍നി​ന്ന് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കി​ട്ടി. മൂ​ലേ​ട​ത്തു നി​ന്നു വ​ഴി​തെ​റ്റി​പ്പോ​യ ഒ​ന്ന​ര​വ​യ​സു​ള്ള സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി ഇ​ന​ത്തി​ല്‍പ്പ​ട്ട നാ​യ്ക്കു​ട്ടി​യെ ആ​ണ് തി​രി​കെ​കി​ട്ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തു​നി​ന്നു തു​റ​ന്നു​കി​ട​ന്ന ഗേ​റ്റി​ലൂ​ടെ വ​ഴി​യി​ല്‍ ഇ​റ​ങ്ങി​യ നാ​യ​ക്കു​ട്ടി​യെ അ​തു​വ​ഴി വ​ന്ന മാ​ങ്ങാ​നം സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ര്‍ ക​ണ്ട​തും തു​ട​ര്‍ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നി​ല്‍നി​ന്നു ക​യ​ര്‍ വാ​ങ്ങി കെ​ട്ടി ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​തും. സം​ശ​യം തോ​ന്നി​യ ഗൃ​ഹ​നാ​ഥ​ൻ ഓ​ട്ടോ​യു​ടെ ന​മ്പ​ര്‍ കു​റി​ച്ചെ​ടു​ത്ത​താ​ണ് ഉ​ട​മ​യ്ക്ക് നാ​യ​യെ തി​രി​ച്ചു​കി​ട്ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

തു​ട​ര്‍ന്ന് നാ​യ്ക്കു​ട്ടി​യു​ടെ ഉ​ട​മ ചി​ങ്ങ​വ​നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും പോ​ലീ​സ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ന​മ്പ​ര്‍ ക​ണ്ടെ​ത്തി വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ നാ​യ​ക്കു​ട്ടി​യെ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു.

Latest News

Corehub Up