Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രക്തസാക്ഷിയെ കിട്ടിയാല് ലോട്ടറി അടിച്ചതുപോലെയാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്രയ്ക്ക് പയ്യന്നൂരില് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സിപിഎം നേതാക്കൾ അഭിമന്യുവിന്റെയും വഞ്ചിയൂര് വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റി. സഹിക്കാന് വയ്യാഞ്ഞിട്ടാണ് വിഷ്ണുവിന്റെ കുടുംബം മുഴുവന് കോണ്ഗ്രസില് ചേര്ന്നത്.
ഒരു രക്തസാക്ഷിയെ കിട്ടിയാല് നേതാക്കൾക്ക് സന്തോഷമാണ്. അവന്റെ പേരില് ഫണ്ട് പിരിവ് നടത്താമല്ലോ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പയ്യന്നൂരില് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ പലഭാഗത്തും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
International
കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശിൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
"ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ്'' എന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി. ഡി. സതീശൻ പറഞ്ഞു.
അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവർക്കെതിരെ നടപടിയെടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാൾക്കെതിരെ നടപടി എടുക്കുന്നതാണോ സിപിഎമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും വി. ഡി. സതീശൻ ചോദിച്ചു.
മറ്റ് രാഷ്ട്രീയ ജാഥകളിൽ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണം എന്ന് പുതുയുഗ യാത്രയിലൂടെ ചർച്ച ചെയ്യും. സർക്കാർ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദൽ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വി. ഡി. സതീശൻ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.