Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qatar Business Card Directory

Middle East and Gulf

ഇ​ൻ​ഡോ ഗ​ള്‍​ഫ് ബി​സി​ന​സി​ന്‍റെ ശ​ക്ത​മാ​യ പാ​ല​മാ​ണ് ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി: ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്

പെ​രി​ന്ത​ല്‍​മ​ണ്ണ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്‌​വ​ർ​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഇ​ന്തോ ഗ​ള്‍​ഫ് ബി​സി​ന​സി​ന്‍റെ ശ​ക്ത​മാ​യ പാ​ല​മാ​ണെ​ന്ന് ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ്.

പെ​രി​ന്ത​ല്‍​മ​ണ്ണ ഗ്രീ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക‌്‌​ട​റി​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖ​ത്ത​റി​ലെ വി​വി​ധ ബി​സി​ന​സ് സം​രം​ഭ​ക​രു​ടെ ഡാ​റ്റ​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ഡ​യ​റ​ക്‌​ട​റി ഏ​ത് ബി​സി​ന​സു​കാ​ര്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്ദി ഗ്ലോ​ബ​ലൈ​സേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷാ​നി​ര്‍ മാ​ലി ഡ​യ​റ​ക്ട​റി​യു​ടെ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

ഏ​ത് ത​രം ബി​സി​ന​സു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​ഡി ഗൈ​ഡ് എ​ന്ന നി​ല​യ്ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി എ​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തെ ത​ന്‍റെ അ​നു​ഭ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​എ​ന്‍​ഐ ഇ​ന്‍​സ്‌​പെ​യ​ര്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് അ​മീ​ന്‍ ചു​ണ്ട​യി​ല്‍, വൈ​റ്റ് മാ​ര്‍​ട്ട് മ​ങ്ക​ട ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

റി​യ​ല്‍ പ്രോ​പ്പ​ര്‍​ട്ടി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ന​സ്, എ​ന്‍ കം​ഫ​ര്‍​ട്ട് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ​ര്‍ റ​ഹീം, ലി ​അ​ര്‍​ജാ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​അ​ബ്ദു​ല്‍ അ​സീ​സ് പ​കി​ടേ​രി, വെ​സ്റ്റേ​ണ്‍ ഗാ​ട്‌​സ് ട്രാ​വ​ല്‍ നെ​റ്റ് വ​ര്‍​ക് ഡ​യ​റ​ക്ട​ര്‍ റാ​ഷി​ദ് ക​ണ്ണ​ത്ത​യി​ല്‍, ഗ​ന്ധു​ര പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഇ​ജാ​സ് അ​ഹ്മ​ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പു​സ്ത​ക രൂ​പ​ത്തി​ലും ഓ​ണ്‍​ലൈ​നി​ലും മൊ​ബൈ​ല്‍ ആ​പ്ലിക്കേ​ഷ​നി​ലും ഡ​യ​റ​ക്‌ട​റി ല​ഭ്യ​മാ​ണെ​ന്നും www.qatarcontact.com എ​ന്ന വി​ലാ​സ​ത്തി​ല്‍ ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നും ഡ​യ​റ​ക്‌‌​ട​റി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up