Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter Results

ടി​​സി​​എ​​സി​​ന്‍റെ ലാ​​ഭ​​ത്തി​​ൽ 14% ഇ​​ടി​​വ്

മും​​ബൈ: ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ഡി​​സം​​ബ​​ർ വ​​രെ​​യു​​ള്ള ത്രൈ​​മാ​​സ ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ട് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​ടി ക​​ന്പ​​നി​​യാ​​യ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്.

ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ ടി​​സി​​എ​​സി​​ന്‍റെ അ​​റ്റ ലാ​​ഭം വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം 14 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 10,657 കോ​​ടി രൂ​​പ​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ ലാ​​ഭം 12,380 കോ​​ടി​​യി​​ലാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, പ്ര​​വ​​ർ​​ത്ത​​ന വ​​രു​​മാ​​നം ഏ​​ക​​ദേ​​ശം 5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 67,087 കോ​​ടി​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 63,973 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ലാ​​ഭ​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും വ​​രു​​മാ​​ന വ​​ള​​ർ​​ച്ച നി​​ല​​നി​​ൽ​​ക്കു​​ന്ന​​താ​​ണ് ഈ ​​പാ​​ദ​​ത്തി​​ലെ പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത.

പു​​തി​​യ തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ളും ക​​ന്പ​​നി​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പു​​ന​​ർ​​നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണ് ക​​ന്പ​​നി​​യു​​ടെ ലാ​​ഭ​​ത്തി​​ൽ ഇ​​ടി​​വു​​ണ്ടാ​​കാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ. പു​​തി​​യ തൊ​​ഴി​​ൽ​​നി​​യ​​മം കാ​​ര​​ണം ക​​ന്പ​​നി​​ക്ക് 2128 കോ​​ടി രൂ​​പ​​യു​​ടെ അ​​ധി​​ക​​ച്ചെ​​ല​​വു​​ണ്ടാ​​യി. ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പോ​​ലു​​ള്ള പു​​തി​​യ സാ​​ങ്കേ​​തി​​കവി​​ദ്യ​​ക​​ളി​​ലേ​​ക്കു മാ​​റു​​ന്ന​​തി​​നു​​മാ​​യി വ​​ൻ തു​​ക ചെ​​ല​​വാ​​ക്കേ​​ണ്ടി​​വ​​ന്നു.

ഡി​​വി​​ഡ​​ൻ​​ഡ് പ്ര​​ഖ്യാ​​പ​​നം

ടി​​എ​​സി​​എ​​സ് മൂ​​ന്നാം ഇ​​ട​​ക്കാ​​ല ഡി​​വി​​ഡ​​ന്‍റും പ്ര​​ത്യേ​​ക ഡി​​വി​​ഡ​​ന്‍റും പ്ര​​ഖ്യാ​​പി​​ച്ചു. ഓ​​ഹ​​രി​​യൊ​​ന്നി​​ന് മൊ​​ത്തം 57 രൂ​​പ ലാ​​ഭ​​വി​​ഹി​​തം ല​​ഭി​​ക്കും. ഇ​​തി​​ൽ 11 രൂ​​പ സാ​​ധാ​​ര​​ണ ഇ​​ക്കാ​​ല ഡി​​വി​​ഡ​​ന്‍റും 46 രൂ​​പ പ്ര​​ത്യേ​​ക ഡി​​വി​​ഡ​​ന്‍റു​​മാ​​ണ്. ജ​​നു​​വ​​രി 17 ആ​​ണ് റി​​ക്കാ​​ർ​​ഡ് തീ​​യ​​തി.

Latest News

Corehub Up