Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Queen

America

മി​സ് യൂ​ണി​വേ​ഴ്സ് വേ​ദി​യി​ൽ ‘സ​മാ​ധാ​ന കേ​പ്പ്’ ധ​രി​ച്ച ഇ​സ്രാ​യേ​ലി സു​ന്ദ​രി​ക്ക് കൂ​വ​ൽ; വ​ൻ പ്ര​തി​ഷേ​ധം

പ്യൂ​ർ​ട്ടോ റി​ക്കോ:​പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ സാ​ൻ ജു​വാ​നി​ൽ ന​ട​ന്ന മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ന്റെ വേ​ഷ​വി​ധാ​ന ഘ​ട്ട​ത്തി​ൽ, ഇ​സ്രാ​യേ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ഫ്ലോ​റി​ഡ​യി​ൽ ജ​നി​ച്ച ഡാ​നി​യേ​ൽ യാ​ബ്ലോ​ങ്ക​യ്ക്ക് (25) വേ​ദി​യി​ൽ കൂ​വ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വും നേ​രി​ടേ​ണ്ടി വ​ന്നു.

ജ​റു​സ​ലേ​മി​ന്‍റെ പ​ഴ​യ ന​ഗ​ര​ത്തി​ന്‍റെ ചി​ത്ര​വും, പ്രാ​വു​ക​ൾ, ഓ​റ​ഞ്ച് തോ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള കൂ​റ്റ​ൻ ‘സ​മാ​ധാ​ന കേ​പ്പ്’ ധ​രി​ച്ചാ​ണ് അ​വ​ർ വേ​ദി​യി​ലെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഹീ​ബ്രു ഭാ​ഷ​ക​ളി​ൽ ‘സ​മാ​ധാ​നം’ എ​ന്ന് വ​സ്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​സ്രാ​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വേ​ഷം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. പ​ല​സ്തീ​ൻ മ​ത്സ​രാ​ർ​ഥിയു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ വി​മ​ർ​ശ​ക​ർ ചോ​ദ്യം ചെ​യ്തു. സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മി​സ് പ​ല​സ്തീ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മു​ട​ങ്ങി​യ​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രാ​ർ​ഥി ഇ​ല്ലാ​ത്ത​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ യാ​ബ്ലോ​ങ്ക, ഇ​സ്രാ​യേ​ലി​ക​ൾ​ക്കും പ​ല​സ്തീ​നി​ക​ൾ​ക്കും അ​ന്ത​സും സു​ര​ക്ഷ​യും പ്ര​ത്യാ​ശ​യും നി​റ​ഞ്ഞ ഭാ​വി​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നും, സം​സ്കാ​ര​ത്തെ ആ​ഘോ​ഷി​ക്കാ​നാ​ണ് വ​സ്ത്രം ധ​രി​ച്ച​തെ​ന്നും ച​രി​ത്ര​ത്തെ മാ​യ്ച്ചു​ക​ള​യാ​ന​ല്ലെ​ന്നും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

മി​യാ​മി​യി​ൽ ജ​നി​ച്ച് 2024-ൽ ​ടെ​ൽ അ​വീ​വി​ലേ​ക്ക് മാ​റി​യ യാ​ബ്ലോ​ങ്ക, ജൂ​ലൈ​യി​ൽ ഫ്ലോ​റി​ഡ​യി​ലാ​ണ് മി​സ് ഇ​സ്രാ​യേ​ലാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 116 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 75-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ് ഫൈ​ന​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും.

Latest News

Corehub Up