Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Garland City

America

പി.സി. മാ​ത്യു ഗാ​ർ​ലാ​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ ഡി​സ്‌​ട്രി​ക്‌​ട് ത്രീയിലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ ഡി​സ്ട്രി​ക്ട് ത്രീയിലേ​ക്ക് 2027 മേ​യ് ഒന്നിന് ​ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ പി. ​സി. മാ​ത്യു മ​ത്സ​രി​ക്കും. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ണ്ണി മാ​ളി​യേ​ക്ക​ലാ​ണ് ഇ​ക്ക​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

മേ​ഖ​ല​യി​ലെ പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​നും ബി​സി​ന​സു​കാ​ര​നു​മാ​യ പി. ​സി. മാ​ത്യു​വി​ന് സി​റ്റി ഭ​ര​ണ​രം​ഗ​ത്തും വി​വി​ധ ക​മ്മീ​ഷ​നു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച് മി​ക​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്.

നി​ല​വി​ൽ മേ​യ​റു​ടെ നോ​മി​നി​യാ​യി ഗാ​ർ​ലാ​ൻ​ഡ് ബോ​ർ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ് അ​ദ്ദേ​ഹം. 2022-ൽ ​ഗാ​ർ​ലാ​ൻ​ഡ് ECAB-ലും, 2024-​ൽ ഡി​സ്ട്രി​ക്ട് 3-നെ ​പ്ര​തി​നി​ധീ​ക​രി​ച്ച് സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മീ​ഷ​ണ​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മു​ൻ​പ് 2021-ൽ ​ന​ട​ന്ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ജ​ന​പി​ന്തു​ണ​യോ​ടെ റ​ൺ ഓ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി (ര​ണ്ടാം സ്ഥാ​നം) അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു. 2023-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് 2025-ലെ ​ഗാ​ർ​ലാ​ൻ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ആറ് സ്ഥാ​നാ​ർ​ഥിക​ളി​ൽ മൂ​ന്നാ​മ​തെ​ത്തു​ക​യും, റ​ൺ ഓ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡി​ല​ൻ ഹെ​ഡ്രി​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യു​ടെ ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ളാ​യ ലീ​ഡ​ർ​ഷി​പ്പ് ഗാ​ർ​ലാ​ൻ​ഡ്, സി​റ്റി​സ​ൺ​സ് പോ​ലീ​സ് അ​ക്കാ​ദ​മി, സി​റ്റി​സ​ൺ​സ് ഫ​യ​ർ അ​ക്കാ​ദ​മി എ​ന്നി​വ​യെ​ല്ലാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. റി​യ​ൽ​ട്ട​ർ, ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​സി ഉ​ട​മ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക​ൻ റീ​ജൺ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

നി​ല​വി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ (GIC) ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി.സി. മാ​ത്യു, കേ​ര​ള അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റർ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലും സ​ജീ​വ​മാ​ണ്. ഷോ​ർ​സ് ഓ​ഫ് വെ​ല്ലിംഗ്ട​ൺ ക​മ്യൂ​ണി​റ്റി​യു​ടെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റായും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

 

Latest News

Corehub Up