Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R For Poorna Express

Kasaragod

പൂ​ര്‍​ണ എ​ക്‌​സ്പ്ര​സി​നും രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സി​നും നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ്

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള യാ​ത്രാ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി ര​ണ്ടു പ്ര​ധാ​ന പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് കൂ​ടി നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി.

11097/11098 പൂ​നെ- എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ പൂ​ര്‍​ണ എ​ക്‌​സ്പ്ര​സ്, 16621/16622 രാ​മേ​ശ്വ​രം - മം​ഗ​ളു​രു സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സ് കാ​സ​ര്‍​ഗോ​ഡ് വി​ട്ടു ക​ഴി​ഞ്ഞാ​ല്‍ ഇ​നി നീ​ലേ​ശ്വ​ര​ത്ത് മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്.

ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ നീ​ലേ​ശ്വ​ര​ത്ത് മാ​ത്ര​മാ​ണ് ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ എ​ക്‌​സ്പ്ര​സി​ന് കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ എ​ന്നി​വ​യ്ക്ക് പു​റ​മെ​യാ​ണ് നീ​ലേ​ശ്വ​ര​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. രാ​മേ​ശ്വ​രം എ​ക്‌​സ്പ്ര​സി​ന് പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍, ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ഷ​ന്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ പ്ര​ധാ​ന സ്റ്റോ​പ്പു​ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് നീ​ലേ​ശ്വ​ര​ത്തും സ്റ്റോ​പ്പ് ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up