Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Sreelekha

'പോ​ടാ പു​ല്ലേ പോ​ലീ​സേ', പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ന്‍ ഡി​ജി​പി​യും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ആ​ര്‍. ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ര്‍​ത്തു. മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​ലേ​ഖ​യെ പ്ര​തി ചേ​ര്‍​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ആ​ശാ​നാ​ഥി​നെ​യും പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.

നെ​ട്ട​യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ബി​ജെ​പി-​സി​പി​എം സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ര്‍​ച്ച്.

മാ​ര്‍​ച്ചി​ല്‍ പോ​ടാ പു​ല്ലേ പൊ​ലീ​സേ, കാ​ക്കി​യി​ട്ടൊ​രു ഗു​ണ്ട​ക​ളേ എ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു. ഇ​ത് ആ​ര്‍ ശ്രീ​ലേ​ഖ ഏ​റ്റു​വി​ളി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

ശ്രീ​ലേ​ഖ മു​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ തെ​രു​വി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ​തി​രെ സി​പി​എം രം​ഗ​ത്തു​വ​ന്നി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. പ്ര​ശാ​ന്ത് അ​ട​ക്ക​മു​ള്ള​വ​രാ​ണ് ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​ത്.

 

Kerala

ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്കം; വി​.കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്നു. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സാ​ണ് എം​എ​ൽ​എ ഒ​ഴി​യു​ന്ന​ത്.

പ​ക​രം മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്
പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട ത​ർ​ക്കം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഓ​ഫീ​സ് കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Kerala

ശ്രീ​ലേ​ഖ​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ല; അ​ന്വേ​ഷി​ച്ചി​ട്ട് പ​റ‍​യാം: വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്ത ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്ന ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് ഓ​ൺ​ലൈ​ൻ വാ​ർ​ത്ത​ക​ൾ​ക്ക് അ​പ്പു​റം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും മ​റ്റ് കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

"കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നാ​യി ശ്രീ​ലേ​ഖ ഉ​ൾ​പ്പെ​ടെ ന​ന്നാ​യി ഇ​ട​പെ​ടു​ന്നു​ണ്ട്. ത​ങ്ങ​ൾ ത​മ്മി​ൽ ഇ​നി​യും കാ​ണു​മ​ല്ലോ, എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ട്ടെ.'-​രാ​ജേ​ഷ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ സ്ഥാ​ന​ത്ത് ത​ന്നെ പ​രി​ഗ​ണി​ക്കാ​ത്തി​ലു​ള്ള അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശ്രീ​ലേ​ഖ ക​ടു​ത്ത വി​മ‍ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ മ​ത്സ​ര​ത്തി​നി​റ​ക്കി​യ​ത് മേ​യ​ർ സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം എ​ന്തോ കാ​ര​ണം​കൊ​ണ്ട് അ​ത് മാ​റ്റി​യെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

പോ​ടാ പു​ല്ലെ എ​ന്ന് പ​റ​ഞ്ഞ് തീ​രു​മാ​ന​ത്തെ എ​തി​ർ​ക്കാ​ത്ത​ത് ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​രെ ഓ​ർ​ത്താ​ണെ​ന്നും ശ്രീ​ലേ​ഖ ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. താ​നാ​യി​രി​ക്കും കോ​ര്‍​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ശ്രീ​ലേ​ഖ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് താ​നെ​ന്നും ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചി​രു​ന്നു.

 

Kerala

മ​ത്സ​രി​ച്ച​ത് മേ​യ​ര്‍ ആ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ; അ​തൃ​പ്തി തു​റ​ന്ന് പ​റ​ഞ്ഞ് ആ​ര്‍. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണെ​ന്നും ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ. മ​ത്സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ത​ന്നെ മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് മ​ത്സ​രി​പ്പി​ച്ച​തെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

താ​നാ​യി​രി​ക്കും കോ​ര്‍​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ശ്രീ​ലേ​ഖ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് താ​നെ​ന്നും പ​റ​ഞ്ഞു

"പ​ത്തു സ്ഥാ​നാ​ര്‍​ഥി​യെ ജ​യി​പ്പി​ക്കാ​നു​ള്ള ചു​മ​ത​ല​യും ന​ൽ​കി. അ​വ​സാ​നം കൗ​ണ്‍​സി​ല​റാ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ര്‍​ട്ടി പ​റ​ഞ്ഞ​ത് അം​ഗീ​ക​രി​ച്ച​ത് നി​ന്നു. താ​നാ​ണ് കോ​ര്‍​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഖ​മെ​ന്ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് നേ​തൃ​ത്വം പ​റ​ഞ്ഞ​തും ചാ​ന​ലു​ക​ള്‍​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തും. ച​ര്‍​ച്ച​ക​ള്‍​ക്കും താ​നാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ന്തോ കാ​ര​ണം കൊ​ണ്ട് അ​വ​സാ​ന നി​മി​ഷം കാ​ര്യ​ങ്ങ​ള്‍ മാ​റി.'-​ശ്രീ​ലേ​ഖ പ​റ​ഞ്ഞു.

"രാ​ജേ​ഷി​ന് കു​റ​ച്ചു​കൂ​ടെ മി​ക​ച്ച രീ​തി​യി​ൽ മേ​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ൻ പ​റ്റു​മെ​ന്നും ആ​ശാ​നാ​ഥി​ന് ഡെ​പ്യൂ​ട്ടി മേ​യ​റാ​യും കു​റ​ച്ചു​കൂ​ടി ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ൻ പ​റ്റു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ത​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് ത​ര്‍​ക്ക​മി​ല്ല. അ​ത് അം​ഗീ​ക​രി​ക്കു​ന്നു.'-​ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് പോ​ടാ പു​ല്ലെ എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യോ​ടാ​ൻ പ​റ്റി​ല്ല. ത​ന്നെ ജ​യി​പ്പി​ച്ച​വ​ര്‍ ഇ​വി​ടെ​യു​ണ്ട്. കൗ​ണ്‍​സി​ല​റാ​യി അ​ഞ്ചു​വ​ര്‍​ഷം തു​ട​രാ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഇ​വി​ടെ ഇ​രി​ക്കാ​ൻ അ​താ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും ആ​ര്‍. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

Kerala

ശ്രീ​ലേ​ഖ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത് പ്ര​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദം വ​ച്ച്: വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്.

വി​ഷ​യം ഇ​ത്ര​ത്തോ​ളം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി.​കെ. പ്ര​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദം വ​ച്ചാ​ണ് ശ്രീ​ലേ​ഖ ഓ​ഫീ​സ് ഒ​ഴി​യാ​നു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു

എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ര്‍​ട്ടി​യോ​ട് പ​റ​യ​ണ​മെ​ന്നി​ല്ല. ഇ​ങ്ങ​നെ​യൊ​രു ച​ര്‍​ച്ച വ​ന്ന സ്ഥി​തി​ക്ക് ഇ​ത്ത​ര​ത്തി​ൽ കോ​ര്‍​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന​തി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കും.

300 സ്ക്വ​യ​ർ ഫീ​റ്റ് റൂം 832 ​രൂ​പ​യ്ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും. എം​എ​ൽ​എ ഓ​ഫീ​സി​ന് ഇ​ള​വ് ന​ൽ​കാ​വു​ന്ന​താ​ണ്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാം.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടു​ന്നു എ​ന്ന വി​വ​രം മു​ൻ​പ് ല​ഭി​ച്ചി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ക്കും. ന​ഗ​ര​ത്തി​ലൂ​ടെ ഓ​ടാ​നാ​ണ് ഈ ​ബ​സു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

Kerala

ഒടുവിൽ തീരുമാനമായി; തലസ്ഥാനത്ത് മേയറാകാൻ വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ല

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.

അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ആര്‍. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.

Kerala

തിരുവനന്തപുരം മേയര്‍: ബിജെപിയില്‍ വീണ്ടും ഭിന്നത, ശ്രീലേഖയെ കണ്ട് നേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.

വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.

Kerala

വി​വാ​ദ​ങ്ങ​ൾ ഏ​റ്റി​ല്ല; ശാ​സ്ത​മം​ഗ​ല​ത്ത് ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​മൃ​ത​യെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​ലേ​ഖ ജ​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​നി​ടെ പേ​രി​നൊ​പ്പം ‘ഐ.​പി.​എ​സ്’ എ​ന്ന് ഉ​പ​യോ​ഗി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം വ്യാ​ജ സ​ർ​വേ ഫ​ലം പ്ര​ച​രി​പ്പി​ച്ചും വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടു.

Kerala

വ്യാജ പ്രീ പോൾ; ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് തെര. കമ്മീഷണർ

തിരുവനന്തപുരം: വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലൂടെ പങ്കുവച്ച ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.

സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഷാജഹാൻ പറഞ്ഞു. റിപ്പോർട്ട് ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു. അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിംഗ് അവസാനിച്ചു. 75 ശതമാനം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജഹാൻ അറിയിച്ചു.

ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായിരിക്കും രാവിലെ എട്ടോടെ വോട്ടെണ്ണൽ നടക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്‍റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഷാജഹാൻ പറഞ്ഞു.

Kerala

ആ​ര്‍. ശ്രീ​ലേ​ഖയുടെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ആ​ര്‍. ശ്രീ​ലേ​ഖ ഐ​പി​എ​സി​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള ഐ​പി​എ​സ് ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

റി​ട്ട​യേ​ര്‍​ഡ് എ​ന്ന് ചേ​ര്‍​ക്കാ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ആ​ര്‍.​ശ്രീ​ലേ​ഖ ഐ​പി​എ​സ് എ​ന്നെ​ഴു​തി​യ​തെ​ല്ലാം ക​മ്മീ​ഷ​ന്‍ മാ​യ്ചു ക​ള​യാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. അ​തേസ​മ​യം ഐ​പി​എ​സ് ഇ​ല്ലെ​ങ്കി​ലും ത​ന്നെ ജ​ന​ങ്ങ​ള്‍​ക്ക​റി​യാ​മെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up