Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raichur

റാ​യ്ച്ചൂ​രി​ൽ പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്; 11 പേ​ർ അ​റ​സ്റ്റി​ൽ

 ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ റാ​യ്ച്ചൂ​രി​ൽ നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വേ​ശ്യാ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ച്ച പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്. സം​ഘ​ത്തി​ലെ ന​ട​ത്തി​പ്പു​കാ​രാ​യ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

റാ​യ്ച്ചൂ​രി​ലെ മാ​ൻ​വി​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി അ​ട​പ്പി​ച്ച​ത്. തൊ​ഴി​ൽ​ര​ഹി​രാ​യ യു​വ​തി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി ന​ൽ​കു​ന്നു എ​ന്ന പേ​രി​ലാ​യി​രു​ന്നു പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

നി​ർ​ധ​ന​രാ​യ യു​വ​തി​ക​ളെ ക​ണ്ടെ​ത്തു​ക​യും തൊ​ഴി​ൽ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് സം​ഘം പ്ര​വ‍​ർ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഘ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന യു​വ​തി​ക​ളെ പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​ർ ലൈം​ഗി​ക​വൃ​ത്തി​യി​ലേ​ക്ക് നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

താ​യ​പ്പ എ​ന്ന​യാ​ളാ​ണ് സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പൊ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ ര​ണ്ട് യു​വ​തി​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി റെ​സ്ക്യൂ ഹോ​മി​ലേ​ക്ക് മാ​റ്റി.

സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മാ​ൻ​വി പോ​ലീ​സ് അ​റി​യി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ ഇ​വ​ർ പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​യി​രു​ന്നോ എ​ന്ന​തും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up