Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rail

തു​​റ​​മു​​ഖ​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ച് അ​​തി​​വേ​​ഗ റെ​​യി​​ലി​​ന്‍റെ സാ​​ധ്യ​​ത​​ പഠിക്കാൻ സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം-​മം​​​ഗ​​​ലാ​​​പു​​​രം തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു​കൊ​​​ണ്ട് യാ​​​ത്ര​​​ക്കാ​​​ർ​​​ക്കൊ​​​പ്പം ച​​​ര​​​ക്കു നീ​​​ക്ക​​​വും സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന അ​​​തി​​​വേ​​​ഗ റെ​​​യി​​​ലി​​​ന്‍റെ ന​​​വീ​​​ന സാ​​​ധ്യ​​​ത​​​ക​​​ളാ​​​കും ഇ​​​നി സ​​​ർ​​​ക്കാ​​​ർ പ​​​ഠി​​​ക്കു​​​ക.

വി​​​ഴി​​​ഞ്ഞം-മം​​​ഗ​​​ലാ​​​പു​​​രം അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ കൊ​​​ല്ലം, കൊ​​​ച്ചി, ബേ​​​പ്പൂ​​​ർ, അ​​​ഴീ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ എ​​​ല്ലാ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ​യും ബ​​​ന്ധി​​​പ്പി​​​ച്ച​ു കൊ​​​ണ്ടു​​​ള്ള വി​​​പു​​​ല സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠ​​​നം ന​​​ട​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, മെ​​​ട്രോ റെ​​​യി​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​യും അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കും.

ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​എം​​​ആ​​​ർ​​​സി പ​​​ഠ​​​നം ന​​​ട​​​ത്തി സ​​​മ​​​ർ​​​പ്പി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ക​​​ണ്ണൂ​​​ർ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം വി​​​ഴി​​​ഞ്ഞം മു​​​ത​​​ൽ മം​​​ഗ​​​ലാ​​​പു​​​രം നീ​​​ട്ടി​​​യാ​​​ൽ ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ൽ വ​​​ൻ സാ​​​ധ്യ​​​ത​​​യും യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ കു​​​തി​​​ച്ചു​ചാ​​​ട്ട​​​വു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു മ​​​ന്ത്രി​​​സ​​​ഭ ക​​​രു​​​തു​​​ന്ന​​​ത്.

അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​പാ​​​ത മം​​​ഗ​​​ലാ​​​പു​​​രം വ​​​രെ നീ​​​ട്ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ഉ​​​യ​​​ർ​​​ന്നു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ പ​​​ദ്ധ​​​തി വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​മാ​​​കി​​​ല്ലെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ൽ പി​​​ന്നീ​​​ട് ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികളില്ല

ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് ധ​​​ന​​​കാ​​​ര്യ, റെ​​​യി​​​ൽ​​​വേ, പ​​​രി​​​സ്ഥി​​​തി വി​​​ദ​​​ഗ്ധ​​​ർ, ഗ​​​താ​​​ഗ​​​ത​​​സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. പ​​​രി​​​സ്ഥി​​​തി, സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്താ​​​തെ ഒ​​​രു പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

സി​​​ൽ​​​വ​​​ർ ലൈ​​​നി​​​ന്‍റെ പേ​​​രി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്ന ഒ​​​രു പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up