Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain And Sunshine.

Kozhikode

മ​ഴ​യ​ത്തും വെ​യി​ല​ത്തും മാ​നം നോ​ക്കി നി​ല്‍​ക്കാ​ന്‍ വി​ധി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ പ​ദ്ധ​തി ഫ​യ​ലി​ലു​റ​ങ്ങു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​തം വ​ര്‍​ധി​ക്കു​ക​യാ​ണ്. മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​തു​ര​ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ഴ​യ​ത്തും വെ​യി​ല​ത്തും സു​ര​ക്ഷി​ത​മാ​യി ബ​സ് കാ​ത്തു​നി​ല്‍​ക്കാ​നൊ​രി​ട​മി​ല്ല. 17 വ​ര്‍​ഷ​മാ​യി​ട്ടും ബ​സ് ടെ​ര്‍​മി​ന​ല്‍ ക​ട​ലാ​സി​ല്‍ ഉ​റ​ങ്ങു​ക​യാ​ണ്.
നാ​ല് സ​ര്‍​ക്കാ​രു​ക​ള്‍ മാ​റി മാ​റി വ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. 2009ല്‍ ​അ​ന്ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ബ​സ് ടെ​ര്‍​മി​ന​ലി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. നി​ല​വി​ല്‍ അ​വി​ടം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. പ​രി​ണി​ത ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​താ​ക​ട്ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍.
‌

ബ​സ് ടെ​ര്‍​മി​ന​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കും ബ​സ് പാ​ര്‍​ക്കിം​ഗും വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, മാ​വൂ​ര്‍, കു​റ്റി​ക്കാ​ട്ടൂ​ര്‍ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ഈ ​റൂ​ട്ടു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ബ​സ് ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും കൃ​ത്യ​മാ​യ സ്ഥാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.
ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക​ളു​ടെ​യും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ​യും കു​രു​ക്കി​ല്‍​പ്പെ​ട്ടാ​ണ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണം വൈ​കു​ന്ന​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​മാ​വൂ​ര്‍ റോ​ഡി​ലാ​ണ് നി​ര്‍​ദ്ദി​ഷ്ട പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും അ​തി​ല്‍ നി​ന്ന് ഒ​ര​ടി​പോ​ലും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. പ​ദ്ധ​തി​യ്ക്കാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി​യെ ചൊ​ല്ലി നി​യ​മ​പ്ര​ശ്ന​ങ്ങ​ളും വി​ജി​ല​ന്‍​ല​സ് കേ​സും വ​ന്ന​തോ​ടെ ത​ട​സ്സ​മാ​യി. 2011ല്‍ ​കോ​ട​തി​യി​ല്‍ കേ​സാ​യെ​ങ്കി​ലും 2023ല്‍ ​അ​നു​കൂ​ല വി​ധി വ​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും പ​ദ്ധ​തി​യ്ക്കു​ള്ള അ​നു​മ​തി വൈ​കു​ക​യും നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു.
ര​ണ്ടേ​മു​ക്കാ​ല്‍ ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​ഞ്ച് ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ വ​ന്‍​കി​ട പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബി​ഒ​ഒ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​ന്‍​ഫ്ര സ്ട്ര​ക്ച്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് പ​ദ്ധ​തി ഏ​ല്‍​പ്പി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​സ് ടെ​ര്‍​മി​ന​ലി​നൊ​പ്പം വ്യാ​പാ​ര​സ​മു​ച്ച​യ​വും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടു​ന്നു.

ചെ​ല​വ് മു​ഴു​വ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി വ​ഹി​ക്കാ​മെ​ന്നും ല​ഭി​ക്കു​ന്ന തു​ക​യു​ടെ 75 ശ​ത​മാ​നം തു​ക സ​ര്‍​ക്കാ​രി​നും ശേ​ഷി​ക്കു​ന്ന 25 ശ​ത​മാ​നം ക​മ്പ​നി​യ്ക്കു​മെ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്ത് കൂ​ടെ ബ​സു​ക​ള്‍​ക്ക് എ​ന്‍​ട്രി​യും മാ​വൂ​ര്‍ റോ​ഡ് ഭാ​ഗ​ത്തു കൂ​ടി എ​ക്സി​റ്റു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ​യും കൈ​വ​ശ​മു​ള്ള ആ​റ് സെ​ന്‍റ് സ്ഥ​ലം ബ​സു​ക​ളു​ടെ എ​ന്‍​ട്രി​ക്കാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നു. കോ​ര്‍​പ്പ​റേ​ഷ​ന്‍ ഇ​വി​ടെ 60 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ​ദ്ധ​തി വെ​ളി​ച്ചം കാ​ണാ​തെ പോ​കു​ക​യാ​യി​രു​ന്നു.
വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രും ബ​സ് ടെ​ര്‍​മി​ന​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ര​വി പ​റ​ഞ്ഞു. ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ​ത്തി​നൊ​പ്പം ഓ​ട്ടോ സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക​മാ​യ സൗ​ക​ര്യം എ​ന്നി​വ​യും വാ​ഗ്ദാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും ഇ​തു​വ​രെ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വും വേ​ണം

രോ​ഗി​ക​ള്‍, കൂ​ട്ടി​രി​പ്പു​കാ​ര്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി ഒ​രു ദി​വ​സം ധാ​രാ​ളം ആ​ളു​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഇ​വി​ടെ പൊ​തു​ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മി​ല്ല.
ബ​സ് ടെ​ര്‍​മി​ന​ല്‍ പോ​ലെ അ​ത്യാ​വ​ശ്യ​മാ​ണ് പൊ​തു ടോ​യ്‌​ല​റ്റ് എ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മു​മ്പ് ഇ​വി​ടെ ഇ-​ടോ​യ്‌​ല റ്റ് ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യാ​ത്ത​തി​നാ​ല്‍ ഏ​താ​നും നാ​ളു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ത് ന​ശി​ച്ചു​പോ​യി. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും ദൂ​രെ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രും നി​ല​വി​ല്‍ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
അ​വി​ടെ വൃ​ത്തി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ പൊ​തു​സം​വി​ധാ​നം വേ​ണ​മെ​ന്നും ലോ​ട്ട​റി വ്യാ​പാ​രി​യാ​യ പി. ​മോ​ഹ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ടോ​യ്‌​ല​റ്റ് സൗ​ക​ര്യം വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ബു പ​റ​ഞ്ഞു.

ത​ട​സം നീ​ക്ക​ണം:
സെ​യ്ത​ല​വി പൂ​ക്കാ​ട​ന്‍
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട അ​ധി​കൃ​ത​ര്‍ ത​ന്നെ മു​ട​ക്കു​ന്ന സ്ഥി​തി വി​ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ​സ് ടെ​ര്‍​മി​ന​ലി​ന്‍റെ കാ​ര്യ​ത്തി​ലു​ള്ള​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സെ​യ്ത​ല​വി പൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു. ചെ​റി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യ്ക്ക് വ​ഴി​മു​ട​ക്കി നി​ല്‍​ക്കു​ന്ന​ത്. അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ബ​സ് ടെ​ര്‍​മി​ന​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​പെ​ടും: കെ. ​ജ​യ​ന്ത് എം​എ​ല്‍​എ
വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യാ​ണ​ത്. പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​ന് ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്. വൈ​കാ​തെ ത​ന്നെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കെ. ​ജ​യ​ന്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.

 

 

 

Latest News

Corehub Up