Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raise Funds

Kozhikode

ചികിത്സാ സഹായധനം സ്വരൂപിക്കാന്‍ ചാ​യ ​സ​ൽ​ക്കാ​രം

കൂ​ട​ര​ഞ്ഞി: എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ എ​സ്എ​ച്ച്ആ​ർ​എ​യു​ടെ​യും ട്രേ​ഡ് വിം​ഗ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചാ​യ​സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ച്ചു.

ചാ​യ​സ​ൽ​ക്കാ​ര​ത്തോ​ടൊ​പ്പം നാ​ട്ടി​ലെ ഗാ​യ​ക​രു​ടെ ഗാ​ന​വി​രു​ന്നും മാ​ജി​ക് പ്ര​ക​ട​ന​വും പ​രി​പാ​ടി​ക്ക് ക​ലാ​പ​ര​മാ​യ മി​ഴി​വേ​കി. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും നാ​ട്ടു​കാ​രും ഒ​രു​മി​ച്ച​ണി​നി​ര​ന്ന​തോ​ടെ പ​രി​പാ​ടി നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും വേ​ദി​യാ​യി.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ഷ​റ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ര​മ​ണി ബാ​ല​ൻ, ഷി​ന്‍റോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​ച്ച്ആ​ർ​എ -ട്രേ​ഡ് വിം​ഗ്സ് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഫ്രാ​ൻ​സി​സ്, ജോ​ൺ​സ​ൺ, ലി​ജോ ജോ​സ്, ജു​നൈ​സ്, അ​നീ​സ്, ഷെ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up