Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Thillankeri

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്  

പി​എ​സ്‌​സി പ്ര​സി​ദ്ധി​ക​രി​ച്ച ബു​ള്ള​റ്റി​നി​ൽ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ പേ​രി​ന്‍റെ ഭാ​ഗ​ത്ത് പ​തി​പ്പി​ച്ച​ത് കൊ​ല​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ചി​ത്രം. മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ​യാ​ണ് വ​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ചി​ത്ര​മാ​ണ് രാ​ജേ​ഷി​ന്‍റെ ചി​ത്ര​ത്തി​ന് പ​ക​രം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മേ​യ് 15-ന് ​പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ള്ള​റ്റി​ന്‍റെ അ​വ​സാ​ന​പേ​ജി​ലെ സ​മ​കാ​ലി​കം കു​റി​പ്പി​ലാ​ണ് ഗു​രു​ത​ര​മാ​യ തെ​റ്റു​ള്ള​ത്.

49-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ത്തി​ൽ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ണ്ണി കെ.​ആ​ർ. സം​വി​ധാ​നം​ചെ​യ്ത ‘എ ​പ്ര​ഗ്‌​ന​ന്‍റ് വി​ഡോ’ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യ​തി​നാ​ണ് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്ക് ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

ജൂ​ൺ ഒ​ന്നി​നും 15-നും ​പു​തി​യ ബു​ള്ള​റ്റി​നു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടും ഫോ​ട്ടോ മാ​റി​യ​തി​ന് പി​എ​സ്‌​സി തി​രു​ത്ത് ന​ൽ​കി​യി​ല്ല. പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ് പി​എ​സ്‌​സി ബു​ള്ള​റ്റി​ൻ.

Latest News

Corehub Up