Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajsthan Royals

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ര​ജ​ത് പാ​ട്ടീ​ദാ​ർ; ആ​ർ​സി​ബി​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഗോ​ഹ​ട്ടി: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ‌ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ ര​ജ​ത് പാ​ട്ടീ​ദാ​റി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌‌​ലി​യു​ടെ​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രു​ടെ​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡി​ന്‍റെ​യും മി​ക​വി​ലാ​ണ് ആ​ർ​സി​ബി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ര​ജ​ത് പാ​ട്ടീ​ദാ​ർ 63 റ​ൺ​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ര​ജ​തി​ന്‍റെ ഇ​ന്നിം​ഗ്സ്. കോ​ഹ്‌​ലി 32 റ​ൺ​സും വെ​ങ്കി​ടേ​ഷ് 29 റ​ൺ​സും ഷെ​പ്പേ​ർ​ഡ് 22 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​ർ, ര​വി ബി​ഷ്ണോ​യി, ബ്രി​ജേ​ഷ് ശ​ർ​മ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ​ന്ദീ​പ് ശ​ർ​മ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Latest News

Corehub Up