Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rallies Today

Pathanamthitta

ദേ​ശീ​യ പ​ണി​മു​ട​ക്ക് പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​ർ​ഷ​ക ദ്രോ​ഹ​ന​യങ്ങ​ൾ​ക്കെ​തി​രേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 12ന് ​ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ഇ​ന്ന് പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ പ​റ​ഞ്ഞു.

അ​ടൂ​രി​ൽ പ്ര​ഫ. കെ. ​മോ​ഹ​ൻ​കു​മാ​ർ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത കു​ര്യ​നും ആ​റ​ന്മു​ള​യി​ൽ കെ. ​ഐ. ജോ​സ​ഫ് ക്യാ​പ്റ്റ​നാ​യ ജാ​ഥ സം​യു​ക്ത സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​സി. രാ​ജ​ഗോ​പാ​ല​നും കോ​ന്നി​യി​ൽ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. ഹ​ർ​ഷ​കു​മാ​റും തി​രു​വ​ല്ല​യി​ൽ ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി ക്യാ​പ്റ്റ​നാ​യ ജാ​ഥ എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​തീ​ഷ് കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

റാ​ന്നി, എ​ഴു​മ​റ്റൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ജാ​ഥ​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. റാ​ന്നി​യി​ൽ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ. ​കെ. സു​രേ​ന്ദ്ര​ൻ ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാ​മും എ​ഴു​മ​റ്റൂ​രി​ൽ എ​സ്. സു​രേ​ഷ് ക്യാ​പ്റ്റ​നാ​യ ജാ​ഥ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.വി.സ​ഞ്ജു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നെ ഒ​ഴി​വാ​ക്കും

പ​ത്ത​നം​തി​ട്ട: പൊ​തു​പ​ണി​മു​ട​ക്ക് മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നെ ബാ​ധി​ക്കാ​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ പ്ര​ക​ട​ന​വും കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങളിൽ യോഗവും ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. ക​ൺ​വ​ൻ​ഷ​ന് ഒ​രു ത​ട​സ​വും ഉ​ണ്ടാ​കാ​ത്ത നി​ല​യി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ​മ​രം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ണി​മു​ട​ക്കി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് യു​ഡി​ടി​എ​ഫ്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ 12ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ ചേ​ർ​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. 11ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 12ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

ഒ​ട്ടു​മി​ക്ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വ​കാ​ര്യ​വ​ത്ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ടു​വി​ൽ മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി റ​ദ്ദ് ചെ​യ്യു​ക​യും ത​പാ​ൽ മേ​ഖ​ല കൂ​ടി സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തു​റ​ന്നു വ​യ്ക്കു​ക​യു​മാ​ണെ​ന്നും മു​ൻ​കാ​ല പ​ണി​മു​ട​ക്കു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​സം​ഘ​ടി​ത മേ​ഖ​ലാ തൊ​ഴി​ലാ​ളി​ക​ൾ​കൂ​ടി സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന പ​ണി​മു​ട​ക്കാ​യി 12 ലെ ​പ്ര​ക്ഷോ​ഭം മാ​റു​മെ​ന്നും ഐ​എ​ൻ ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​ഡി​ടി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ പ​റ​ഞ്ഞു.

12നു ​രാ​വി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മ​ര കേ​ന്ദ്രം തു​റ​ക്കും. ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ, പാ​ൽ, പ​ത്ര വി​ത​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ പി.​കെ.​ഗോ​പി, എ.​ഡി. ജോ​ൺ, പി.​കെ. ഇ​ക്ബാ​ൽ, വി.​എ​ൻ. ജ​യ​കു​മാ​ർ, അ​ജി​ത് മ​ണ്ണി​ൽ, സു​രേ​ഷ് കു​ഴു​വേ​ലി​ൽ, സ​ജി തോ​ട്ട​ത്തി​മ​ല, അ​യൂ​ബ്, ര​വി​പി​ള്ള, മോ​ഹ​ൻ​കു​മാ​ർ കോ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up