Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raman

അ​മേ​രി​ക്ക​യി​ലെ വ​ലി​യ ന​ഗ​രം ഭ​രി​ക്കാ​ൻ മ​ല​യാ​ളി പെ​ൺ​കു​ട്ടി

അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​രം, ആ ​ന​ഗ​രം ഇ​നി ഭ​രി​ക്കാ​ൻ പോ​കു​ന്ന​ത് കേ​ര​ള​ത്തി​ൽ ജ​നി​ച്ച ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​ണ് . നി​ത്യ​രാ​മ​ൻ. ലോ​സ് ആ​ഞ്ച​ൽ​സി​ന് ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ മേ​യ​ർ. ആ ​നേ​ട്ട​മാ​ണ് 45 കാ​രി​യാ​യ നി​ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ല​വി​ലെ മേ​യ​റും ,നേ​താ​വു​മാ​യ ക​ര​ൺ ബാ​സി​നെ​യാ​ണ് നി​ത്യ തോ​ൽ​പ്പി​ച്ച​ത്. ബാ​സ് സാ​ധാ​ര​ണ നേ​താ​വ​ല്ല. 2008 ൽ ​അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യ ക​റു​ത്ത വം​ശ​ജ​യാ​യ വ​നി​ത. 73 വ​യ​സ്സു​ള്ള ആ ​ക​രു​ത്തു​റ്റ നേ​താ​വി​ന്‍റെ കാ​ല​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​ത്.

പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ സൂ​ച​ന കി​ട്ടി​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ത്ഥി സ്പെ​ൻ​സ​ർ പ്രാ​റ്റ് 25.5ശ​ത​മാ​നം വോ​ട്ട് നേ​ടി. നി​ത്യ അ​തി​ലും മു​ന്നി​ൽ. പു​റ​ത്തു നി​ന്ന് വ​ന്ന ര​ണ്ട് പേ​ർ ചേ​ർ​ന്ന് 54ശ​ത​മാ​ന​ത്തി​ല​ത്തി​ല​ധി​കം വോ​ട്ട് വാ​ങ്ങി​യ​തോ​ടെ ബാ​സി​ന്‍റെ തോ​ൽ​വി ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി.​ഫൈ​ന​ലി​ൽ 52.7ശ​ത​മാ​നം വോ​ട്ട് നേ​ടി നി​ത്യ വി​ജ​യി​ച്ചു.

2005 ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു സി​റ്റിം​ഗ് മേ​യ​ർ തോ​ൽ​ക്കു​ന്ന​ത്.​അ​തി​ന് ര​ണ്ട് കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട് .ഒ​ന്ന്, 2025 ലെ ​വ​ൻ കാ​ട്ടു​തീ ദു​ര​ന്തം കൈ​കാ​ര്യം ചെ​യ്ത​തി​ൽ വ​ന്ന പാ​ളി​ച്ച​ക​ൾ. ആ ​രോ​ഷം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു.​ര​ണ്ട്, ന​ഗ​ര​ത്തി​ലെ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ . വീ​ടു​ക​ളു​ടെ വി​ല​ക്ക​യ​റ്റം, തെ​രു​വു​ക​ളി​ലെ ഭ​വ​ന​ര​ഹി​ത​ർ, ഇ​തി​ന് പു​തി​യ പ​രി​ഹാ​രം വേ​ണം എ​ന്ന് വോ​ട്ട​ർ​മാ​ർ ആ​ഗ്ര​ഹി​ച്ചു. പ്രാ​റ്റും ഇ​തേ പ്ര​ശ്ന​ങ്ങ​ൾ ത​ന്നെ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.​ഇ​നി എ​ന്ത്? 2028 ​ൽ ഒ​ളി​മ്പി​ക്സ് ലോ​സ് ആ​ഞ്ച​ൽ​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. അ​തി​ന് മു​ൻ​പ് തെ​രു​വു​ക​ളി​ലെ ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യ്ക്കും എ​ന്നാ​ണ് നി​ത്യ​യു​ടെ വ​ലി​യ വാ​ഗ്ദാ​നം.

ഈ ​വി​ജ​യ​ത്തോ​ടെ ഒ​രു കാ​ര്യം കൂ​ടി,അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് ന​ഗ​ര​ങ്ങ​ൾ, ന്യൂ​യോ​ർ​ക്കും ലോ​സ് ആ​ഞ്ച​ൽ​സും, ഇ​നി ഭ​രി​ക്കു​ന്ന​ത് ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ്റ്റു​ക​ളാ​യി​രി​ക്കും. 2028 ലെ ​പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ ച​ർ​ച്ച​യ്ക്ക് ഇ​ത് തു​ട​ക്ക​മി​ടും.​ഡി​സം​ബ​ർ 14 ന് ​നി​ത്യരാ​മ​ൻ മേ​യ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Latest News

Corehub Up