Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramnarayanan

ദേ​ഹ​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റു, വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു, ഞ​ര​മ്പു​ക​ൾ ത​ക​ർ​ന്നു; രാം ​നാ​രാ​യ​ണ​ൻ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്‌. രാം​നാ​രാ​യ​ണ​ന്‍റെ ത​ല​യ്ക്ക് ഉ​ൾ​പ്പ​ടെ ദേ​ഹ​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റു​വെ​ന്നും അ​ടി​യേ​റ്റ് മ​സി​ലി​ലെ ര​ക്ത ഞ​ര​മ്പു​ക​ൾ അ​ട​ക്കം ത​ക​ർ​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാം​നാ​രാ​യ​ണ​ൻ നേ​രി​ട്ട​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത ക്രൂ​ര പീ​ഡ​ന​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​ടി​കൊ​ണ്ട് ശ​രീ​ര​ത്തി​ൽ ക്രൂ​ര​മാ​യ അ​ടി​യേ​റ്റു. വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു. മ​ർ​ദ​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ മ​സി​ലു​ക​ൾ അ​ട​ക്കം ച​ത​ഞ്ഞ​ര​ഞ്ഞു. ഞ​ര​മ്പു​ക​ൾ പൊ​ട്ടി​യൊ​ഴു​കി​യ ചോ​ര ച​ർ​മ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ച്ചെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് പു​റ​മെ കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ നാ​ടു​വി​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. റാം ​നാ​രാ​യ​ണ​നെ മ​ർ​ദ്ദി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ അ​നു, പ്ര​സാ​ദ്, മു​ര​ളി, വി​പി​ൻ എ​ന്നി​വ​ർ ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​ണെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. നാ​ലാം പ്ര​തി ആ​ന​ന്ദ​ൻ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​ണ്.

Latest News

Corehub Up