Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rampant Amidst The

Europe

ഫ്രാ​ൻ​സി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മ​റ​വി​ൽ മാ​ഫി​യാ സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു; ക​ട​ക​ളു​ടെ ചു​വ​രു​ക​ളി​ൽ പ​ര​സ്യ​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ല​വി​വ​ര​പ്പ​ട്ടി​ക

പാ​രീ​സ്/​മാ​ഴ്‌​സെ: ക​ടു​ത്ത അ​ക്ര​മ​ങ്ങ​ളും കൊ​ള്ളി​വയ്​പ്പു​ക​ളും അ​ര​ങ്ങേ​റി​യ ഫ്ര​ഞ്ച് ന​ഗ​ര​മാ​യ മാ​ഴ്‌​സെ​യി​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​പ്പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന പ്ര​ക്ഷോ​ഭ​ക​ർ 600-ഓ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും തീ​വ​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ഴും ഭീ​തി വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

ഭൂ​രി​ഭാ​ഗം ക​ട​ക​ളു​ടെ​യും ചി​ല്ലു​കൂ​ട്ടു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലും ക​ട​ക​ൾ പൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലു​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ന​ഗ​ര​ത്തി​ലെ കു​പ്ര​സി​ദ്ധ​മാ​യ ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഞെ​ട്ടി​ക്കു​ന്ന മ​റ്റ് വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​രു​ന്ന​ത്.

തു​റ​ന്ന വി​പ​ണി​യാ​യി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം

ന​ഗ​ര​ത്തി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളാ​യ 'ക്വാ​ർ​ട്ടേ​ഴ്സി​ൽ' ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​തി​ലു​ക​ളി​ൽ പ​ര​സ്യ​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ല​വി​വ​ര​പ്പ​ട്ടി​ക പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​രു പ്ര​മു​ഖ മാ​ധ്യ​മം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ, ഒ​രു പാ​ർ​ക്കിംഗിന് മു​ന്നി​ലെ ചു​മ​രി​ൽ കൊ​ക്കെ​യി​ൻ, ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ/​ഹാ​ഷി​ഷ് വ​ക​ഭേ​ദം തു​ട​ങ്ങി​യ​വ​യു​ടെ വി​ല​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്നു.

വ്യാ​പ​ക ന​ഷ്ടം; ആ​ശ​ങ്ക​യി​ൽ വ്യാ​പാ​രി​ക​ൾ

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മാ​ഴ്‌​സെ​യി​ൽ ന​ട​ന്ന അ​ക്ര​മ​പ​ര​മ്പ​ര​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യെ​ല്ലാം ഷോ​റൂ​മു​ക​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. വാ​രാ​ന്ത്യം വീ​ണ്ടും എ​ത്തു​മ്പോ​ൾ സ​മാ​ന​മാ​യ അ​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ്യാ​പാ​രി​ക​ളും പൊ​ലിസും.

ഫ്രാ​ൻ​സി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളും സ​മ​ര​ങ്ങ​ളും അ​ല​യ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ, ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചേ​രി​ക​ളി​ൽ മാ​ഫി​യാ സം​ഘ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രും പി​ടി​മു​റു​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ​ര​സ്യ​മാ​യു​ള്ള ഈ ​വി​ല​വി​വ​ര​പ്പ​ട്ടി​ക​ക​ൾ.​ ഫ്രാ​ൻ​സി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് മാ​ഴ്‌​സെ​യി​ലെ സം​ഭ​വ​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ടു​ത്ത ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

 

Latest News

Corehub Up