Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjth

ബോ​ബി കു​ര്യ​നും ശാ​ലി​നിയും കു​ടു​ങ്ങു​മോ? ര​ഞ്ജി​ത്തി​നെ സ​ഹാ​യി​ച്ച​വ​രെ ചോ​ദ്യം ചെയ്യും

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കും. ന​ട​ൻ ബോ​ബി കു​ര്യ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശാ​ലി​നി എ​ന്നി​വ​രെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യും.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ കാ​ര​വ​നി​ൽ വ​ച്ചാ​ണ് ര​ഞ്ജി​ത്ത് യു​വ​ന​ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഈ ​കാ​ര​വ​ൻ പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​ര​വ​നു​ള്ളി​ൽ സി​സി​ടി​വി ഇ​ല്ല. കാ​ര​വ​ന്‍റെ പു​റ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ലൊ​ക്കേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും.

ജ​നു​വ​രി 30ന് ​ആ​ണ് ന​ടി ലൊ​ക്കേ​ഷ​നി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. കാ​ര​വാ​നി​ല്‍ നി​ന്നും ന​ടി ക​ര​ഞ്ഞു കൊ​ണ്ട് പു​റ​ത്തേ​ക്ക് വ​രി​ക​യും സെ​റ്റി​ലു​ള്ള​വ​രോ​ട് വി​വ​രം പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സെ​റ്റി​ലു​ള്ള​വ​ര്‍ സ​മാ​ധാ​നി​പ്പി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന ന​ടി കൗ​ണ്‍​സി​ലിം​ഗി​നും ട്രീ​റ്റ്‌​മെ​ന്‍റി​നും ശേ​ഷ​മാ​ണ് മാ​ര്‍​ച്ച് 28ന് ​പ​രാ​തി ന​ല്‍​കി​യ​ത്.

30ന് ​ആ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ന്നാ​ലെ കൊ​ച്ചി ഡി​സി​പി അ​ശ്വ​തി ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. 31ന് ​രാ​ത്രി​യാ​ണ് ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​ണ് എ​ന്നാ​ണ് ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്.

പ​രാ​തി​ക്ക് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ന​ടി എ​ന്തു​കൊ​ണ്ട് ഐ​സി​സി​ക്ക് മു​ന്നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ല്ല. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ ത​നി​ക്ക് ബ​ലം പ്ര​യോ​ഗി​ക്കാ​നു​ള്ള ക​രു​ത്തി​ല്ലെ​ന്നും അ​ടു​ത്ത കാ​ല​ത്ത് ഒ​രു ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ ചെ​യ്തി​രു​ന്നു​വെ​ന്നും ന​ട്ടെ​ല്ലി​ന് പ്ര​ശ്‌​ന​മു​ണ്ടെ​ന്നും ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up