നെടുങ്കണ്ടം: ബിഎഡ് കോളജില്‍നിന്നു റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഈ വര്‍ഷത്തെ എംജി സര്‍വകലാശാല ബിഎഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നമിത എല്‍സ വര്‍ഗീസ്, മൂന്നാം റാങ്ക് നേടിയ ആതിര ഹരി, ആറാം റാങ്ക് നേടിയ ഫൗസിയ ഹബീബുള്ള, മീരാ ജാനകി, പത്താം റാങ്ക് നേടിയ ഫാത്തിമ റെജി എന്നിവരെയാണ് അനുമോദിച്ചത്.
കോളജ് ഹാളില്‍ നടന്ന അനുമോദന യോഗം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച പഠനോപകരണങ്ങള്‍ പഞ്ചായത്ത് യുപി സ്കൂളിന് കൈമാറി. കോളജ് പ്രിന്‍സിപ്പൽ ഡോ. ജെ. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
സോണിയ മാര്ട്ടിന്, പി.എന്‍. വിജയന്, കൊച്ചുറാണി വര്‍ഗീസ്, ദീപു പ്രഭാകരന്, എം.ആര്. നന്ദു, മുഹമ്മദ് അല്‍ത്താഫ്, പി.എ. അനീബക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
റാങ്ക് ജേതാക്കളുടെ കുടുംബാംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.