Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rare Fish

Kottayam

ചി​ത്തി​ര​ക്കാ​യ​ലി​ൽ​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് അ​പൂ​ർ​വ മ​ത്സ്യ​ത്തെ ല​ഭി​ച്ചു

കു​മ​ര​കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ചി​ത്തി​ര ഭാ​ഗ​ത്തു​നി​ന്ന് അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തെ ല​ഭി​ച്ചു. ബം​ഗാ​ൾ മ​ത്സ്യ​മാ​യ അ​മ്പ​ട്ട​ൻ വാ​ള​യ്ക്ക് സ​ദൃ​ശ്യ​മാ​യ മ​ത്സ്യ​ത്തെ​യാ​ണ് കു​മ​ര​കം ഏ​ഴാം വാ​ർ​ഡി​ൽ ആ​ശാ​രി​ശേ​രി ക​ണ​യാ​റ​ത്ത​റ സ​ഞ്ജ​യ​ന് (48) ​ഇ​ന്ന​ലെ രാ​വി​ലെ ല​ഭി​ച്ച​ത്. ര​ണ്ട​രക്കി​ലോ​ഗ്രാ​മി​ല​ധി​കം തൂ​ക്ക​മു​ള്ള​താ​ണ് ഈ ​മീ​ൻ.

ജീ​വ​നാ​ശ ഭീ​ഷ​ണി നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ള്ള വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​മ​ത്സ്യ​ത്തി​ന് ഗൂ​ഗി​ളി​ൽ ഇ​ന്ത്യ​ൻ ക​ത്തി മ​ത്സ്യം, ഇ​ന്ത്യ​ൻ തൂ​വ​ൽ മ​ത്സ്യം, ചി​ത​ല എ​ന്നൊക്കെ​യാ​ണ് കാ​ണു​ന്ന​തെ​ങ്കി​ലും ചി​റ്റാ​ള എ​ന്നാ​ണ് ശാ​സ്ത്ര​നാ​മ​മെ​ന്ന് കു​മ​ര​കം കൃ​ഷി വി​ഞ്ജാ​ന കേ​ന്ദ്ര​ത്തി​ലെ ഫി​ഷ​റീ​സ് ശാ​സ്ത്ര​ജ്ഞ ശാ​രി പ​റ​ഞ്ഞു. ഈ ​മ​ത്സ്യ​ത്തി​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ബം​ഗാ​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ള​ർ​ത്തു​ന്നു​ണ്ട്.


ഫാ​മി​ൽ​നി​ന്നു ചാ​ടി കാ​യ​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ന​ല്ല രു​ചി​യു​ള്ള മ​ത്സ്യ​മാ​ണി​ത്. 30 വ​ർ​ഷ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന സ​ഞ്ജ​യ​ന്‍റെ ഭാ​ര്യ ന​സ്ര​ത്ത് പ​ള്ളി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ൾ​നാ​ട​ൻ മ​ത്സ്യസം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി വി​ന്ദ്യ​യാ​ണ്. മ​ക്ക​ൾ അ​ദ്വെെ്വ​ത്, അ​നു​ഗ്ര​ഹ.

Latest News

Corehub Up