Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Real Contest

സം​സ്ഥാ​ന​ത്ത് യ​ഥാ​ർ​ഥ മ​ത്സ​രം ന​ട​ക്കു​ന്ന​ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ: ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യ​ഥാ​ർ​ഥ മ​ത്സ​രം ന​ട​ക്കു​ന്ന​ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്നു കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ൽ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റ് പോ​ലു​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി എ​ന്ന് മ​റ​ക്ക​രു​ത്. ഞ​ങ്ങ​ൾ​ക്ക് മി​ക​ച്ച​തും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്, ഒ​പ്പം ചി​ല പു​തി​യ മു​ഖ​ങ്ങ​ളു​മു​ണ്ട്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​രു മാ​റ്റം കൊ​ണ്ടു​വ​രും. എ​ൽ​ഡി​എ​ഫി​ന്‍റെ 10 വ​ർ​ഷ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ജ​ന​ങ്ങ​ൾ മ​ടു​ത്തു. ബി​ജെ​പി അ​തി​ന് പ​ക​ര​മാ​വി​ല്ല, കാ​ര​ണം അ​വ​ർ​ക്ക് അ​തി​നു​ള്ള ക​ഴി​വി​ല്ല. എ​ൽ​ഡി​എ​ഫി​നെ താ​ഴെ​യി​റ​ക്കു​ക എ​ന്ന​താ​ണ് ശ​രി​യാ​യ പ​രി​ഹാ​രം’- ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്രീ​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ത​രൂ​ർ, വ​നി​താ സം​വ​ര​ണ ബി​ല്ലി​നു​ള്ള ത​ന്‍റെ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​വ​ർ അ​ർ​ഹി​ക്കു​ന്ന മു​ന്നേ​റ്റം നേ​ടാ​ൻ പ്ര​യാ​സ​മാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും ഒ​രു പാ​ർ​ട്ടി​യും സ്ത്രീ​ക​ൾ​ക്ക് കാ​ര്യ​മാ​യ സീ​റ്റു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം മാ​ത്ര​മാ​ണു​ള്ള​ത്, ബി​ജെ​പി​ക്ക് 11-12 ശ​ത​മാ​ന​വും. ഉ​റ​പ്പാ​യ പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ന​മു​ക്ക് സം​വ​ര​ണം ആ​വ​ശ്യ​മാ​ണ്’ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up