Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reason

റെ​യ്ഡ്‌​കോ​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം ജീ​വ​ന​ക്കാ​ർ: ചെ​യ​ര്‍​മാ​ന്‍

ക​​​ണ്ണൂ​​​ര്‍: സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ റെ​​​യ്ഡ്‌​​​കോ കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് പ്ര​​​ധാ​​​ന കാ​​​ര​​​ണം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ എം. ​​​സു​​​രേ​​​ന്ദ്ര​​​ന്‍.

ട്രേ​​​ഡിം​​​ഗ് വി​​​ഭാ​​​ഗം, ക​​​റി​​​പൗ​​​ഡ​​​ര്‍ യൂ​​​ണി​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് റെ​​​യ്‌​​​ഡ്കോ​​യ്ക്കു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ട്രേ​​​ഡിം​​​ഗ് വി​​​ഭാ​​​ഗം വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ന​​ഷ്‌​​ട​​​ത്തി​​​ലാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 18 കോ​​​ടി​​​യി​​​ല്‍​പ​​​രം രൂ​​​പ സ്ഥാ​​​പ​​​ന​​​ത്തി​​​ന് കു​​​ടി​​​ശി​​​ക​​​യി​​​ന​​​ത്തി​​​ല്‍ പി​​​രി​​​ഞ്ഞു​​​കി​​​ട്ടാ​​​നു​​​ണ്ട്. പ്ര​​​സ്തു​​​ത തു​​​ക പി​​​രി​​​ച്ചെടുക്കാൻ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് കൃ​​​ത്യ​​​മാ​​​യ ടാ​​​ര്‍​ജ​​​റ്റ് ന​​​ല്‍​കി. എ​​​ന്നാ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്‍​നി​​​ന്നും തീ​​​ര്‍​ത്തും നി​​​സ​​​ഹ​​​ക​​​ര​​​ണ മ​​​നോ​​​ഭാ​​​വ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

2025-26 വ​​​ര്‍​ഷം ആ​​​കെ 200 കോ​​​ടി രൂ​​​പ​​​യു​​​ടെ ബി​​​സി​​​ന​​​സ് ല​​​ക്ഷ്യ​​​മി​​​ട്ട് എ​​​ല്ലാ ജി​​​ല്ല​​​ക​​​ള്‍​ക്കും ടാ​​​ര്‍​ജ​​​റ്റ് നി​​​ശ്ചയി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​സ​​​ഹ​​​ക​​​ര​​​ണം കാ​​​ര​​​ണം ആ​​​കെ 38 കോ​​​ടി രൂ​​​പ​​​ മാ​​​ത്ര​​​മാ​​​ണ് നേ​​​ടാ​​​നാ​​​യ​​​ത്.

സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ സി​​​ഐ​​​ടി​​​യു, ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ടെ​​​ന്‍​ഡ​​​ര്‍ ഇ​​​ല്ലാ​​​തെ സാ​​​ധ​​​നം വാ​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യമെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബേ​​​ബി റീ​​​ന, വാ​​​സു തോ​​​ട്ട​​​ത്തി​​​ല്‍, ഒ. ​​​നാ​​​രാ​​​യ​​​ണ​​​ന്‍, മി​​​ന്നൂ​​​ഷ് ആ​​​ര്‍. ര​​​മേ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up