Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rebel Councilors

Kottayam

പാ​ലാ​യി​ൽ വി​മ​ത കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

പാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ലെ വി​​മ​​ത കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍​ക്കും ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യ രാ​​ഹു​​ലി​​നും കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള നോ​​ട്ടീ​​സ് അ​​യ​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍. 22ന് ​​ഹി​​യ​​റിം​​ഗി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ മു​​ന്പി​​ല്‍ ഹാ​​ജ​​രാ​​കാ​​നാ​​ണ് നോ​​ട്ടീ​​സ്.

ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ വി​​പ്പ് ലം​​ഘി​​ച്ച​​തി​​ന് കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​യി കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ച ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ല്‍, ബി​​ജു മാ​​ത്യു​​സ്, ലി​​സി​​ക്കു​​ട്ടി മാ​​ത്യു, ര​​ജി​​ത പ്ര​​കാ​​ശ് എ​​ന്നി​​വ​​ര്‍​ക്കെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍ ജോ​​ര്‍​ജ് പ​​ന​​യ്ക്ക​​ലും ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യ രാ​​ഹു​​ലി​​നെ​​തി​​രേ കൗ​​ണ്‍​സി​​ല​​ര്‍ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് ന​​ല്‍​കി​​യ പ​​രാ​​തി​​ക​​ളി​​ലാ​​ണ് നി​​ല​​വി​​ല്‍ നോ​​ട്ടീ​​സ് വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

വി​​മ​​ത കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍ സ്വ​​ത​​ന്ത്ര കൂ​​ട്ടാ​​യ്മ​​യി​​ല്‍ വി​​ശ്വാ​​സ​​മി​​ല്ല എ​​ന്നു പ്ര​​മേ​​യം പാ​​സാ​​ക്കു​​ക​​യും അ​​തി​​നെത്തു​​ട​​ര്‍​ന്ന് എ​​ല്‍​ഡി​​എ​​ഫ് ദി​​യാ ബി​​നു​​വി​​നെ​​തി​​രേ അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യം കൊ​​ണ്ടു​​വ​​രി​​ക​​യു​​മാ​​ണു​​ണ്ടാ​​യ​​ത്. അ​​വി​​ശ്വാ​​സപ്ര​​മേ​​യ ച​​ര്‍​ച്ച​​യി​​ല്‍ ദി​​യ ബി​​നു​​വി​​നെ​​തി​​രേ വോ​​ട്ട് ചെ​​യ്യ​​രു​​തെ​​ന്നു​​ള്ള ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ വി​​പ്പ് ലം​​ഘി​​ച്ച കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രെ പാ​​ര്‍​ട്ടി​​യു​​ടെ പ്രാ​​ഥ​​മി​​ക അം​​ഗ​​ത്വ​​ത്തി​​ല്‍നി​​ന്നു പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍ ജോ​​ര്‍​ജ് പ​​ന​​ക്ക​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നി​​ല്‍ കേ​​സ് ഫ​​യ​​ല്‍ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

വി​​പ്പ് ലം​​ഘ​​നം ബോ​​ധ്യ​​പ്പെ​​ട്ടാ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ ഇ​​വ​​രെ അ​​യോ​​ഗ്യ​​രാ​​ക്കു​​ക​​യും തു​​ട​​ര്‍​ന്ന് ആ​​റു വ​​ര്‍​ഷ​​ത്തേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ന് വി​​ല​​ക്കേ​​ര്‍​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യും. ഈ ​​മാ​​സം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​ന​​ത്തേ​​ക്ക് മ​​ത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ര്‍​ഥി​യെ സം​​ബ​​ന്ധി​​ച്ച് വി​​മ​​ത​​ര്‍​ക്കി​​ട​​യി​​ല്‍ ഇ​​തേ​​വ​​രെ സ​​മ​​വാ​​യ​​മു​​ണ്ടാ​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ബി​​ജു മാ​​ത്യൂസും ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ലും വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​ന​​ത്തി​​നാ​​യി രം​​ഗ​​ത്തു​​ണ്ട്.

വി​പ്പ് ലഭിച്ചിട്ടി​ല്ല: ടോ​ണി തൈ​പ്പ​റ​ന്പി​ൽ

പാ​​ലാ: കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ട്ടി നേ​​തൃ​​ത്വം ന​​ല്‍​കി​​യെ​​ന്നു പ​​റ​​യു​​ന്ന വി​​പ്പ് ത​​ങ്ങ​​ള്‍ ക​​ണ്ടി​​ട്ടി​​ല്ലെ​​ന്നും കൈ​​പ്പ​​റ്റി​​യി​​ട്ടി​​ല്ലെ​​ന്നും ന​​ഗ​​ര​​സ​​ഭ​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ ലീ​​ഡ​​ര്‍ ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ല്‍ പ​​റ​​ഞ്ഞു.

ത​​ങ്ങ​​ളി​​ല്‍ പ​​ല​​രും സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ തീ​​രു​​മാ​​നം ദി​​യ ബി​​നു പു​​ളി​​ക്ക​​ക്കണ്ട​​ത്തെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു. അ​​ക്കാ​​ര​​ണ​​ത്താ​​ല്‍​തന്നെ ഇ​​ങ്ങ​​നെ​​യൊ​​രു വി​​പ്പി​​ന്‍റെ കാ​ര്യം ​ത​​ങ്ങ​​ളു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. 22ന് ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു മു​​മ്പി​​ല്‍ ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍​കും. തീ​​രു​​മാ​​നം ത​​ങ്ങ​​ള്‍​ക്ക് എ​​തി​​രാ​​ണെ​​ങ്കി​​ല്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നും ടോ​​ണി തൈ​​പ്പ​​റ​​മ്പി​​ല്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up