Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recharging Ball

അ​തെ, റീ​ച്ചാ​ര്‍​ജിം​ഗ് ബോ​ള്‍..!

റീ​ച്ചാ​ര്‍​ജിം​ഗ് എ​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ ഇ​ക്കാ​ല​ത്ത് ഫു​ട്‌​ബോ​ള്‍ പ​ന്തും അ​തേ​വ​ഴി​യി​ല്‍. 2026 ഫി​ഫ ലോ​ക​ക​പ്പി​നെ ഏ​റ്റ​വും ര​സ​ക​ര​മാ​ക്കു​ന്ന​തും ഇ​തു​ത​ന്നെ. 1973ല്‍ ​കേ​ര​ളം ക​ന്നി സ​ന്തോ​ഷ് ട്രോ​ഫി​ കി​രീ​ടം സ്വ​ന്ത​മാ​ക്കു​മ്പോ​ള്‍ പ​ന്ത് റീ​ച്ചാ​ര്‍​ജ് ചെ​യ്യു​ന്ന ഒ​രു കാ​ല​ത്തെ​ക്കു​റി​ച്ച് ഞാ​ന​ട​ക്ക​മു​ള്ള അ​ന്ന​ത്തെ ത​ല​മു​റ ചി​ന്തി​ച്ചി​ട്ടി​ല്ല. ഗ്ലൗ ​ഇ​ല്ലാ​തെ കേ​ര​ള​ത്തി​ന്‍റെ ഗോ​ള്‍​വ​ല​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത് ഓ​ര്‍​മി​ച്ചു​പോ​കു​ന്നു.

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ എ​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍, സാ​ങ്കേ​തി​ക​ത​യു​ടെ പാ​ര​മ്യ​ത്തി​ലാ​ണെ​ന്നു പ​റ​യാം. അ​ഡി​ഡാ​സ് നി​ര്‍​മി​ച്ച ട്രി​യോ​ന്‍​ഡ പ​ന്താ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ല്‍ സെ​ന്‍​സ​റി​നാ​യി ഒ​രു ചി​പ്പ് ഘ​ടി​പ്പി​ചി​ച്ചി​രി​ക്കു​ന്നു. ഓ​രോ സെ​ക്ക​ന്‍​ഡി​ലും 500 ഡാ​റ്റ​ക​ളാ​ണ് ഈ ​സെ​ന്‍​സ​ര്‍ ശേ​ഖ​രി​ക്കു​ന്ന​ത്. പ​ന്തി​ന്‍റെ ച​ല​ന​വും, അ​തി​ലു​ള്ള ഓ​രോ ട​ച്ചും റി​ക്കാ​ര്‍​ഡ് ചെ​യ്യ​പ്പെ​ടു​ന്നു.

വി​എ​ആ​ര്‍ സം​വി​ധാ​ന​വു​മാ​യി ഇ​തെ​ല്ലാം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. അ​തോ​ടെ, മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി​യു​ടെ ഇ​യ​ര്‍ ബ​ഡ്‌​സി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തും. അ​വ​സാ​നം ഏ​ത് ക​ളി​ക്കാ​ര​നാ​ണ് പ​ന്ത് ട​ച്ച് ചെ​യ്ത​ത്, ഹാ​ന്‍​ഡ്‌​ബോ​ള്‍, ഫൗ​ള്‍ തു​ട​ങ്ങി​യ ഓ​രോ സം​ഭ​വ​വും റ​ഫ​റി​ക്കു മ​ന​സി​ലാ​ക്കാം. റ​ഫ​റി​യിം​ഗ് സു​ഗ​മ​മാ​കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം!

ക​ളി​ക്കാ​രെ സ്‌​കാ​ന്‍ ചെ​യ്യും

ക​ളി​ക്കാ​രെ സ്‌​കാ​ൻ ചെ​യ്ത​ശേ​ഷം ക​ള​ത്തി​ലി​റ​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​വും ഞ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ചി​ന്ത​യ്ക്ക് അ​പ്പു​റം. 2026 ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 48 രാ​ജ്യ​ങ്ങ​ളി​ലെ​യും ക​ളി​ക്കാ​രെ ഇ​തി​നോ​ട​കം ഫി​ഫ സ്‌​കാ​ൻ ചെ​യ്തുക​ഴി​ഞ്ഞു. അ​താ​യ​ത് 23-ാം ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​ന്ന 1248 ക​ളി​ക്കാ​രും സ്‌​കാ​നിം​ഗി​നു വി​ധേ​യ​രാ​യി.

ഓ​രോ ക​ളി​ക്കാ​രു​ടെ​യും ത്രീ ​ഡി ഡി​ജി​റ്റ​ല്‍ മോ​ഡ​ല്‍ ഇ​തി​നോ​ട​കം ഫി​ഫ​യു​ടെ ഡേ​റ്റ​യി​ല്‍ എ​ത്തി. ഇ​തി​ന്‍റെ ക​ള​ത്തി​ലെ ഉ​പ​യോ​ഗം ഓ​ഫ് സൈ​ഡ് അ​ട​ക്ക​മു​ള്ള​തി​ലാ​ണ്. ഒ​രു താ​രം ഓ​ഫ് സൈ​ഡ് ആ​ണോ എ​ന്ന​ത് നി​ഷ്പ്ര​യാ​സം ക​ണ്ടെ​ത്താം. അ​താ​യ​ത്, ഓ​രോ സെ​ക്ക​ന്‍​ഡി​ലും ക​ളി​ക്ക​ള​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​തി​ന്‍റെ ത്രീ ​ഡി ദൃ​ശ്യം ശേ​ഖ​രി​ക്ക​പ്പെ​ടു​ന്നു. അ​ത് എ​ഐ​യു​മാ​യി ചേ​ര്‍​ത്ത് ഫൗ​ള്‍ അ​ട​ക്ക​മു​ള്ള​ത് വി​ശ​ക​ല​നം ചെ​യ്യാം. അ​താ​യ​ത്, എ​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ദ്യ ഫി​ഫ ലോ​ക​ക​പ്പി​നാ​ണ് വ്യാ​ഴാ​ഴ്ച കി​ക്കോ​ഫ് ന​ട​ക്കു​ക.

ട്രി​യോ​ന്‍​ഡ

സ്പാ​നി​ഷ് ഭാ​ഷ​യി​ല്‍ ട്രി​യോ​ണ്ട എ​ന്നാ​ല്‍ മൂ​ന്ന് ത​രം​ഗ​ങ്ങ​ള്‍ എ​ന്നാ​ണ്. 2026 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കാ​ന​ഡ, മെ​ക്‌​സി​ക്കോ, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ​ര സൂ​ച​ക​മാ​ണ് ഈ ​പേ​ര്. കാ​ന​ഡ​യു​ടെ പ്ര​തീ​ക​മാ​യി ചു​വ​പ്പ് നി​റ​വും മേ​പ്പി​ള്‍ ഇ​ല​യും മെ​ക്‌​സി​ക്കോ​യ്ക്കാ​യി പ​ച്ച​യും ഗോ​ള്‍​ഡ​ന്‍ ഈ​ഗി​ളി​ന്‍റെ ത​ല​യും അ​മേ​രി​ക്ക​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് നീ​ല​നി​റ​വും അ​ഞ്ച് കോ​ണു​ള്ള ന​ക്ഷ​ത്ര​വും പ​ന്തി​ല്‍ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

മു​ന്‍ ലോ​ക​ക​പ്പു​ക​ളി​ലെ സ്മാ​ര്‍​ട്ട് പ​ന്തു​ക​ളി​ല്‍ സെ​ന്‍​സ​ര്‍ ന​ടു​വി​ലാ​യി​രു​ന്നു ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ട്രി​യോ​ണ്ട​യി​ല്‍ ഇ​ത് പ​ന്തി​നു​ള്ളി​ലെ ഒ​രു പ്ര​ത്യേ​ക പാ​ളി​യി​ല്‍ വ​ശ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്. പ​ന്തി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് എ​ന്നാ​ണ് സെ​ന്‍​സ​റി​നെ അ​ഡി​ഡാ​സ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ സി​യാ​ല്‍​കോ​ട്ടി​ലാ​ണ് പ​ന്ത് നി​ര്‍​മി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

Latest News

Corehub Up