Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recognitions

പാലാ സെന്‍റ് ജോസഫ്‌സ് എൻജിനിയറിംഗ് കോളജിന് അംഗീകാരങ്ങളുടെ പെരുമ

പാ​ലാ: ദേ​ശീ​യ​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജ​നി​യ​റിം​ഗ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി (ഓ​ട്ടോ​ണ​മ​സ്) അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

ഇ​ന്ത്യ​യി​ലെ മി​ക​ച്ച 50 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ക്കാ​ദ​മി​ക് ഇ​ന്‍സൈ​റ്റ് മാ​ഗ​സി​ന്‍ ന​ട​ത്തി​യ സ​ര്‍വേ​യി​ല്‍ 44-ാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​താ​ണ് ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം.

ഇ​തി​നു​ പു​റ​മെ, ഇ​ന്ത്യ എ​ലീ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ്‌​സ് ആ​ന്‍ഡ് കോ​ണ്‍ഫ​റ​ന്‍സ് 2026 ന​ല്‍കു​ന്ന ട്ര​സ്റ്റ​ഡ് ആ​ന്‍ഡ് ഔ​ട്ട്സ്റ്റാ​ന്‍ഡിം​ഗ് എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി കോ​ള​ജ് ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം, ക്വാ​ളി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന്‍, എ​ക്‌​സ​ല​ന്‍റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, പ്ലേ​സ്‌​മെ​ന്‍റ്സ് ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങളി​ലും സെ​ന്‍റ് ജോ​സ​ഫ്‌​സ് അ​വാ​ര്‍ഡ് ക​ര​സ്ഥ​മാ​ക്കി.

2026-ലെ ​കേ​ര​ള പു​ര​സ്‌​കാ​ര​ത്തി​ല്‍ എ​ക്‌​സ​ല​ന്‍സ് ഇ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ സ്റ്റാ​ന്‍ഡാ​ര്‍ഡ്‌​സ് അ​ഡാ​പ്റ്റ​ബി​ലി​റ്റി ആ​ന്‍ഡ് ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലു​മു​ള്ള അ​വാ​ര്‍ഡും ഈ ​ക​ലാ​ല​യം നേ​ടി.

കേ​ര​ള​ത്തി​ലെ മു​ന്‍നി​ര ഓ​ട്ടോ​ണ​മ​സ് എ​ന്‍ജ​നി​യ​റിം​ഗ് ക​ലാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നും ആ​ദ്യ ഘട്ട​ത്തി​ല്‍ത​ന്നെ നാ​ക് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​തു​മാ​യ കോ​ള​ജി​ന് എ​ന്‍ബി​എ, ഐ​എ​സ്ഒ 9001: 2015, ഐ​എ​സ്ഒ 14001: 2015, എ ​പ്ല​സ് ഗ്രേ​ഡ​ഡ് ഗ്രീ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ തു​ട​ങ്ങി​യ അം​ഗീ​കാ​ര​ങ്ങ​ളു​മു​ണ്ട്.

Latest News

Corehub Up