Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recommended

ഗൂഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നു നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ഗൂ​​​ഗി​​​ൾ ക്രോം ​​​ബ്രൗ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​പ് അ​​​പ്ഡേ​​​റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കേ​​​ന്ദ്രം. മു​​​ൻ വേ​​​ർ​​​ഷ​​​നു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ​​​പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ആ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​തി​​​പ്പി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ അ​​​പ്ഡേ​​​റ്റ് ഈ ​​​സു​​​ര​​​ക്ഷാ പ​​​ഴു​​​തു​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ക​​​യും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് കേ​​​ന്ദ്രം പ​​​റ​​​യു​​​ന്നു. ക്രോ​​​മി​​​ൽ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ൾ​​​ക്കു ഹാ​​​ക്ക് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി പ​​​ഴു​​​തു​​​ക​​​ളു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ എ​​​മ​​​ർ​​​ജ​​​ൻ​​​സി റെ​​​സ്പോ​​​ണ്‍സ് ടീം ​​​ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ബ്രൗ​​​സ​​​റി​​​ലു​​​ള്ള ഒ​​​രു സാ​​​ങ്കേ​​​തി​​​ക​​​പ്പി​​​ഴ​​​വ് മൂ​​​ലം ഒ​​​രു ബ​​​ഗ് ഉ​​​ണ്ടാ​​​കു​​​ക​​​യും ഇ​​​തു ഹാ​​​ക്ക​​​ർ​​​മാ​​​ർ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​ണ് ഏ​​​ജ​​​ൻ​​​സി പ​​​റ​​​യു​​​ന്ന​​​ത്.

ലി​​​ന​​​ക്സി​​​ൽ 144.0.7559.75 എ​​​ന്ന​​​തിനേക്കാ​​​ളും വി​​​ൻ​​​ഡോ​​​സി​​​ൽ 145.0.7632.75/76 എ​​​ന്ന​​​തി​​​നേക്കാ​​​ളും ക്രോം ​​​ബ്രൗ​​​സ​​​ർ വേ​​​ർ​​​ഷ​​​നു​​​ക​​​ൾ പ​​​ഴ​​​യ​​​താ​​​ണെ​​​ങ്കി​​​ൽ നി​​​ങ്ങ​​​ളു​​​ടെ സി​​​സ്റ്റം അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്ന് നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up