കുരിയച്ചിറ: സെന്റ് ജോസഫ്സ് ഇടവകയുടെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ‘സെയിന്റ്സ് എക്സ്പോ 2025’ൽ 156 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കി.എക്സ്പോയുടെ ഉദ്ഘാടനം സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, മോണ്‍. ജോസ് കോനിക്കര, മതബോധന ഡയറക്ടർ ഫാ. ഷൈജോ തൈക്കാട്ടിൽ, ഫാ. ഇഗ്നേഷ്യസ് നന്തിക്കര തുടങ്ങിയവർ പങ്കെടുത്തു.
വികാരി ഫാ. ഫ്രെഡറിക് എലുവത്തിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ വേലൂക്കാരൻ, അജപാനസഹായി ഫാ. അക്ഷയ് കുന്നേൽ, വിശ്വാസപരിശീലന പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, കൈക്കാരന്മാർ, വിശ്വാസപരിശീലകർ, പിടിഎ, മാതാപിതാക്കൾ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.