Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Polo Car

ചു​വ​ന്ന പോ​ളോ കാ​ര്‍ സൂ​ക്ഷി​ച്ച​ത് രാ​ഹു​ലി​ന് വേ​ണ്ടി ഗ്രൂ​പ്പ് യോ​ഗം ന​ട​ന്ന നേ​താ​വി​ന്‍റെ വീ​ട്ടി​ൽ: പ്ര​ശാ​ന്ത് ശി​വ​ൻ

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ചു​വ​ന്ന പോ​ളോ കാ​ര്‍ സൂ​ക്ഷി​ച്ച​ത് രാ​ഹു​ലി​ന് വേ​ണ്ടി ഗ്രൂ​പ്പ് യോ​ഗം ന​ട​ന്ന നേ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് ശി​വ​ൻ.

സി​പി​എം നേ​തൃ​ത്വം പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടോ​യ​ന്ന് സം​ശ​യ​മു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ്. ക​ണ്ണി​ൽ പൊ​ടി ഇ​ടു​ന്ന പോ​ലു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് രാ​ഹു​ലി​ന് വേ​ണ്ടി ഗ്രൂ​പ്പ് യോ​ഗം ന​ട​ന്ന നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ചു​വ​ന്ന പോ​ളോ കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

പീ​ഡ​ന വീ​ര​നാ​യി​ട്ടു​ള്ള എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. സ്ത്രീ ​ജ​ന​ങ്ങ​ളോ​ട് എ​ന്താ​ണ് കോ​ണ്‍​ഗ്ര​സി​ന് പ​റ​യാ​നു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

ക​ട​ലി​ര​മ്പി വ​ന്നാ​ലും നി​ല​പാ​ട് മാ​റ്റി​ല്ലെ​ന്നും രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി കൂ​ട്ടാ​യ തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പാ​ല​ക്കാ​ട്ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രാ​ഹു​ലി​നെ സ​ഹാ​യി​ക്കു​ക​യാ​ണ്. രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ട്ടി​ലാ​ണ് ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രു​ക്കു​ന്നു​വെ​ന്നും പ്ര​ശാ​ന്ത് ശി​വ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up