Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red-handed

പോലീസുകാരന് അബദ്ധം പറ്റി; ബൈ​ക്കു​കാ​ര​ന് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നു പിഴയിട്ടത് 20.74 ല​ക്ഷം

ആ​ഗ്ര: പി​ഴ​യി​ട്ട​പ്പോ​ൾ ചെ​റി​യൊ​രു അ​ബ​ദ്ധം, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നു യു​പി​യി​ലെ ബൈ​ക്കു​കാ​ര​ന് ഗാ​ന്ധി കോ​ള​നി പോ​ലീ​സ് പി​ഴ​യി​ട്ട​ത് 20.74 ല​ക്ഷം. മു​സ​ഫ​ർ​ന​ഗ​റി​ലെ അ​ൻ​മോ​ൽ സം​ഗ​ലി​നാ​ണ് 20.74 ല​ക്ഷം പി​ഴ​യ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് വ​ന്ന​ത്. ഹെ​ൽ​മ​റ്റി​ല്ലാ​തെ ബൈ​ക്ക് ഓ​ടി​ക്ക​ൽ, ലൈ​സ​ൻ​സ് ഇ​ല്ല, വാ​ഹ​ന​ത്തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ല തു​ട​ങ്ങി നി​ര​വ​ധി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ലും പി​ഴ ല​ക്ഷ​ങ്ങ​ൾ പി​ന്നി​ട്ട​ത് എ​ങ്ങ​നെ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ർ​ക്കും ഒ​രു പി​ടി​യും കി​ട്ടി​യി​ല്ല. ച​ലാ​ന്‍റെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി. ഇ​തോ​ടെ സം​ഭ​വം അ​ന്വേ​ഷി​ച്ച് പോ​ലീ​സ് ത​ന്നെ രം​ഗ​ത്തെ​ത്തി. യ​ഥാ​ർ​ഥ​ത്തി​ൽ 4000 രൂ​പ മാ​ത്ര​മാ​യി​രു​ന്നു പി​ഴ.

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ 207-ാം വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. പോ​ലീ​സു​കാ​ര​ൻ ച​ലാ​ൻ ത​യാ​റാ​ക്കി​യ​പ്പോ​ൾ വ​കു​പ്പി​ന്‍റെ ന​മ്പ​റും അ​ബ​ദ്ധ​ത്തി​ൽ പി​ഴ​യോ​ടൊ​പ്പം എ​ഴു​തി. ഇ​തോ​ടെ പി​ഴ​ത്തു​ക 2074000 ആ​യി. ഇ​ക്കാ​ര്യം പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യും പി​ഴ​ത്തു​ക 4000 ആ​ക്കി പു​തി​യ ച​ലാ​ൻ അ​യ​ച്ചെ​ന്നും ട്രാ​ഫി​ക് എ​സ്പി അ​തു​ൽ ചൗ​ബേ പ​റ​ഞ്ഞു.

Latest News

Corehub Up