Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reduce Burden

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; ഭ​ര​ണഭാ​രം കു​റ​യ്ക്കാം

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മൊ​​​​ത്ത റ​​​​വ​​​​ന്യു വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി വ​​​​ക​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ട്ടു​​​​പോ​​​​രു​​​​ന്ന മു​​​​ഖ്യ ചെല​​​​വി​​​​ന​​​​ങ്ങ​​​​ളാ​​​​യ ശ​​​​ന്പ​​​​ളം, പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ, പ​​​​ലി​​​​ശ തി​​​​രി​​​​ച്ച​​​​ട​​​​വു​​​​ക​​​​ൾ എ​​​​ന്നി​​​​വ ആ​​​​കെ മൊ​​​​ത്തം 2015ൽ 61 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് 2025-ൽ 73 ​​​​ശ​​​ത​​​മാ​​​ന​​​ത്തി​​​​ലെ​​​​ത്തി, അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത് 53 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഇ​​​​പ്ര​​​​കാ​​​​രം പൊ​​​​തു​​​​വെ ബാ​​​​ധ​​​​ക​​​​മാ​​​​യ നി​​​​ശ്ചി​​​​ത ശ​​​​രാ​​​​ശ​​​​രി 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലും താ​​​​ഴ്ന്ന നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു വ​​​​രു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണ് തു​​​​റ​​​​പ്പി​​​​ക്ക​​​​ട്ടെ!

"നി​​​​ത്യ​​​​നി​​​​ദാ​​​​ന ഭ​​​​ര​​​​ണ ന​​​​ട​​​​ത്തി​​​​പ്പ് ചെല​​​​വു​​​​ക​​​​ൾ’ 2015ലെ 45,000 ​​​​കോ​​​​ടി​ രൂ​​​പ​​​യി​​​​ൽ​​​നി​​​​ന്ന് 2025ൽ 95,000 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. അ​​​​താ​​​​യ​​​​ത്, 110 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​ധ​​​ന. സ​​​​ർ​​​​ക്കാ​​​​ർ പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 2015ലെ ​​​അ​​​ഞ്ചു ​ല​​​​ക്ഷ​​​​ത്തി​​​​ൽ​​​നി​​​​ന്ന് 2025ൽ 7.5 ​​​​ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു; 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന.

ക​​​​ട​​​​വും ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാദ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള നി​​​​ര​​​​ക്ക് 2015ലെ 32 ​​​​ശ​​​​ത​​​​മാ​​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 2025ൽ 37 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​​ലെ​​​​ത്തി. ഇ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധിച്ച പ​​​​ലി​​​​ശ തി​​​​രി​​​​ച്ച​​​​ട​​​​വ് തു​​​​ക 12,000 കോ​​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 22,000 കോ​​​​ടി​​​യാ​​​യി. ഇ​​​​ത് ഭ​​​​ര​​​​ണഭാ​​​​ര കെ​​​​ടു​​​​തി​​​​യു​​​​ടെ അ​​​​മി​​​​ത വ​​​​ർ​​​​ധ​​​​ന​​​​ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​താ​​​​യ​​​​ത്, ധ​​​​ന​​​​കാ​​​​ര്യ മി​​​​ക​​​​വി​​​​ന്‍റെ രം​​​​ഗ​​​​ത്ത് കേ​​​​ര​​​​ളം അ​​​​മി​​​​ത ഭ​​​​ര​​​​ണഭാ​​​​ര​​​​ത്താ​​​​ൽ ഉ​​​​ഴ​​​​ലു​​​​ക​​​​യാ​​​​ണ്.

വ്യ​​​​വ​​​​സാ​​​​യ നി​​​​ക്ഷേ​​​​പം

കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന വ്യ​​​​വ​​​​സാ​​​​യ ക്യാ​​​​പി​​​​റ്റ​​​​ൽ-​​​​നി​​​​ക്ഷേ​​​​പ നി​​​​ര​​​​ക്ക് 2015ൽ 17 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് 2025ൽ 10 ​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് താ​​​​ണു. ഇ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ 18%എ​​​​ന്ന നി​​​​ല​​​​വി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. അ​​​​താ​​​​യ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ലി​​​​യ തോ​​​​തി​​​​ൽ വ്യ​​​​വ​​​​സാ​​​​യ നി​​​​ക്ഷേ​​​​പം കു​​​​റ​​​​വും, പി​​​​ന്നോ​​​​ട്ടും പോ​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇതിനു പ്രതിവിധി വേണം.

ഭ​​​​ര​​​​ണ​​​​യ​​​​ന്ത്രം

കേ​​​​ര​​​​ള​​​ത്തി​​​ന് താ​​​ങ്ങാ​​​ൻ​​​ ക​​​ഴി​​​യു​​​ന്ന​​​തി​​​ലും വ​​​​ലി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​ സം​​​വി​​​ധാ​​​ന​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഏ​​​​താ​​​​നും "​കോ​​​​ർ-​​​​സ​​​​ർ​​​​ക്കാ​​​​ർ’ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ 2015ൽ ​​​​ആ​​​​യി​​​​രം ​​​പേ​​​ർ​​​ക്ക് 18 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ണ്ടാ​​​യി​​​​രു​​​​ന്ന​​​​ത് 2025ൽ ​​​​ആ​​​​യി​​​​രം​​​പേ​​​ർ​​​ക്ക് 19ലേ​​​​ക്ക് വ​​​​ള​​​​ർ​​​​ന്നു. ഇ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യ ശ​​​​രാ​​​​ശ​​​​രി ബാ​​​​ധ​​​​ക നി​​​​ര​​​​ക്കാ​​​​യ 14-16 എ​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന തോ​​​​തി​​​​ലാ​​​​ണ്. അ​​​​താ​​​​യ​​​​ത് പൊ​​​​തു ഭ​​​​ര​​​​ണ​​​ഭാ​​​​ര​​​​ത്തി​​​​ന് കേ​​​​ര​​​​ളം ഇ​​​​ന്ത്യ​​​​യേ​​​​ക്കാ​​​​ൾ ഭാ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു.

വ്യാ​​​​വ​​​​സാ​​​​യി​​​​ക​​​​മാ​​​​യി മു​​​​ന്നി​​​​ട്ടുനി​​​​ൽ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യ ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ക​​​​ർ​​​​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പൊ​​​​തു-​​​​തൊ​​​​ഴി​​​​ൽ-​​​​ജ​​​​ന​​​​സം​​​​ഖ്യാ റേ​​​​ഷ്യോ ആ​​​​യി​​​​ര​​​​ത്തി​​​​ന് 15-20 ആ​​​​യി തു​​​​ട​​​​രു​​​​ന്പോ​​​​ൾ ഇ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ൽ 21-23 എ​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന തോ​​​​തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​താ​​​​യ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​ദ്യോഗ​​​സ്ഥ​​​രു​​​ടെ എ​​​​ണ്ണം അ​​​​ഖി​​​​ലേ​​​​ന്ത്യാ വ്യ​​​​വ​​​​സാ​​​​യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര​​​​ക്കി​​​​നേക്കാ​​​​ൾ 30-40 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ്. ചി​​​​ട്ട​​​​യാ​​​​യ പു​​​​ന​​​​രേ​​​​കീ​​​​ക​​​​ര​​​​ണം മ​​​​നു​​​​ഷ്യ​​​​ശേ​​​​ഷി വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​വ​​​​ണം.

മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രേ​​​​ണ്ട ഭ​​​​ര​​​​ണത​​​​ല​​​​ങ്ങ​​​​ൾ

  • നി​​​​ല​​​​വി​​​​ലെ വ​​​​ള​​​​രെ ഉ​​​​യ​​​​ർ​​​​ന്ന റ​​​​വ​​​​ന്യു ചെ​​​​ല​​​​വുനി​​​​ര​​​​ക്ക് 90ൽനി​​​​ന്ന് 75 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ക; 20,000 ​കോ​​​​ടി രൂ​​​പ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കി​​​ട്ടും.
  • പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്കര​​​​ണം വ​​​ഴി ചെ​​​ല​​​വ് വി​​​​ഹി​​​​തം നി​​​​ല​​​​വി​​​​ലെ 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു 10 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്ക​​​ണം.
  • പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ന​​​​ഷ്ടം 20-30 ശ​​​​ത​​​​മാ​​​​നം ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ത്വ​​​​രി​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ ഇ​​​​ല്ലാ​​​​താ​​​​ക്കാം.

Latest News

Corehub Up