Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Referendum

ജ​​​​​​ന​​​​​​സം​​​​​​ഖ്യാ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ ഹിതപരിശോധന; തള്ളി സ്വി​സ് ജനത

ബേ​​​​​​ൺ: ജ​​​​​​ന​​​​​​സം​​​​​​ഖ്യാ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ നി​​​​​​യ​​​​​​മം ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ന​​​​ട​​​​ത്തി​​​​യ ജ​​​​​​ന​​​​​​ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന സ്വി​​​​​​റ്റ്സ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ് ജ​​​​ന​​​​ത ത​​​ള്ളി.

രാ​​​​​​ജ്യ​​​​​​ത്തെ സ്ഥി​​​​​​ര​​​​​​താ​​​​​​മ​​​​​​സ​​​​​​ക്കാ​​​​​​രാ​​​​​​യ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ഒ​​​​​​രു കോ​​​​​​ടി​​​​​​യാ​​​​​​യി പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​​​ന്മേ​​​​​​ലാ​​​​​​ണു ജ​​​​​​ന​​​​​​ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ന്ന​​​​​​ത്. ഭ​​​​​​വ​​​​​​ന​​​നി​​​​​​ർ​​​​​​മാ​​​​​​ണം, പൊ​​​​​​തു​​​സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ, പ​​​​​​രി​​​​​​സ്ഥി​​​​​​തി എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലെ സ​​​​​​മ്മ​​​​​​ർ​​​​​​ദം ല​​​​​​ഘൂ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണ് പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മം ല​​​​​​ക്ഷ്യം വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നാ​​​​​​ണ് വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ സ്വി​​​​​​സ് പീ​​​​​​പ്പി​​​​​​ൾ​​​​​​സ് പാ​​​​​​ർ​​​​​​ട്ടി പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ കു​​​​​​ടി​​​​​​യേ​​​​​​റ്റ വി​​​​​​രു​​​​​​ദ്ധ നീ​​​​​​ക്ക​​​​​​മാ​​​​​​ണ് ഇ​​​​​​തി​​​​​​നു​​​പി​​​​​​ന്നി​​​​​​ലെ​​​​​​ന്നാ​​​​​​ണ് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.​​

ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ൾ, ഹോ​​​​​​ട്ട​​​​​​ലു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ കു​​​​​​റ​​​​​​വു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്നും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​നു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ വി​​​​​​ള്ള​​​​​​ലു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്നും യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്നും വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു. 2002 മു​​​​​​ത​​​​​​ൽ സ്വി​​​​​​റ്റ്സ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡി​​​​​​ന്‍റെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ അ​​​​​​തി​​​​​​വേ​​​​​​ഗം വ​​​​​​ള​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ്.

2002ൽ ​​​​​​ജ​​​​​​ന​​​​​​സം​​​​​​ഖ്യ 73 ​​ല​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​പ്പോ​​​​​​ഴ​​​ത് 91 ​​​ല​​​​​​ക്ഷ​​​​​​മാ​​​​​​യി. ഇ​​​​​​തി​​​​​​ൽ 27 ശ​​​​​​ത​​​​​​മാ​​​​​​നം പേ​​​​​​രും വി​​​​​​ദേ​​​​​​ശ​​​​​​ത്തു ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ണ്.

Latest News

Corehub Up